ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിലെ കരുത്തന്മാരായ മുംബൈ ഇന്ത്യന്‍സിന് മൊഹാലിയില്‍ മോഹഭംഗത്തിന്റെ വേദിയായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ ബൗളിംഗും ഫീല്‍ഡിംഗുമായി എതിരാളികളെ മെരുക്കിയ മുംബൈയെ മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് തളച്ചു.
ക്യാച്ചുകള്‍ നഷ്ടപ്പെടുത്താന്‍ രണ്ടുകൂട്ടരും മത്സരിക്കുകയാണോയെന്ന് തോന്നിച്ച കളിയില്‍ പഞ്ചാബ് ഉയര്‍ത്തിയ 164 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 87 റണ്‍സിന് പുറത്തായി. 2.5 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭാര്‍ഗവ് ഭട്ടാണ് മുംബൈയെ തകര്‍ത്തത്. സ്‌കോര്‍ പഞ്ചാബ് എട്ടിന് 163. മുംബൈ 12.5 ഓവറില്‍ 87നു പുറത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല