മലയാള ചലച്ചിത്രലോകത്ത് മറ്റൊരു താരപ്പോരിന് വഴിതുറക്കുന്നു. കേരള സംഗീത നാടക അക്കാദമി ചെയര്മാന് കൂടിയായ നടന് മുകേഷിനെതിരെ മുതിര്‍ന്ന താരം ജഗതി ശ്രീകുമാര്‍ രംഗത്തെത്തിയതോടെയാണ് പുതിയ താരപ്പോരിന് വഴിതുറക്കുന്നത്.
അക്കാദമിയുടെ പ്രഥമ പുരസ്കാരം ബംഗാളിയായ ബാദല്‍ സര്‍ക്കാറിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ജഗതിയുടെ രംഗപ്രവേശം. ഒരു വാരികയ്ക്കു നല്കിയ അഭിമുഖത്തില്‍ മുകേഷിനെതിരെ കടുത്തഭാഷയിലാണ് ജഗതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ചെയര്മാന് കസേരയില്‍ ചടഞ്ഞുകൂടിയിരിക്കാതെ മുകേഷിന് രാജിവച്ച് പോയ്ക്കൂടേ എന്നാണ് ഹസ്യതാരത്തിന്റെ ചോദ്യം. ബാദല്‍ സര്‍ക്കാരിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നല്‍കിയതിനെതിരെ താന്‍ നിയമനടപടി സ്വീകരിക്കാന്‍ പോവുകയാണെന്നും ജഗതി അറിയിച്ചു.
ബംഗാളി നാടക കലാകാരനായ ബാദല്‍ സര്‍ക്കാരിനോട് എനിക്ക് ഒരു വിരോധവുമില്ല. ബംഗാളിലെ ഏറ്റവും വലിയ കലാകാരന്മാരില് ഒരാളാണ് അദ്ദേഹം. എന്നാല്‍ കേരള സംഗീത നാടക അക്കാദമിയുടെ ലക്ഷ്യം കേരളത്തിലെ കലാപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമാണ്-ജഗതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല