മുക്തയെ ഓര്‍മ്മയുണ്ടോ? ‘ഒറ്റനാണയം’ ‘അച്ഛനുറങ്ങാത്ത വീട്’ എന്നീ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പിന്നീട് കുറച്ചുകാലം തമിഴകത്തെ താരറാണിയായി വിലസിയ മുക്തയെ തന്നെ. ഇപ്പോള്‍ തമിഴകത്തു നിന്നും മുക്ത അപ്രത്യക്ഷമായി.
‘താമരഭരണി’ എന്ന ചിത്രത്തിലെ ‘കറുപ്പാന കൈയ്യാലെ’ എന്ന ഗാനത്തിലൂടെ തമിഴ് ആരാധകരുടെ മനസില്‍ ഇടം നേടാന്‍ മുക്തയ്ക്കു കഴിഞ്ഞിരുന്നു. നയന്‍താരയുടെ പിന്‍ഗാമി എന്നാണ് തമിഴര്‍ മുക്തയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ തുടക്കത്തിലുണ്ടായ ആവേശം മുക്തയില്‍ പിന്നീട് കണ്ടില്ല.
ഇപ്പോള്‍ മുക്ത സിനിമയെ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. തന്റെ തകര്‍ച്ചയ്ക്കു കാരണം അച്ഛനാണെന്നാണ് നടി പറയുന്നത്. തന്നെ തേടിയെത്തുന്ന സംവിധായകരോട് അച്ഛന് കൂടുതല്‍ പ്രതിഫലം ചോദിച്ചതിനാല്‍ പലസിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെടുകയായിരുന്നു. കിട്ടുന്ന ചിത്രങ്ങളാവട്ടെ വെറും ദേഹപ്രദര്ശനത്തിനുള്ളവയും- നടി പറഞ്ഞു.
ഇപ്പോള്‍ താന്‍ അച്ഛനുമായി പിരിഞ്ഞു. സ്വയം കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രാപ്തയുമാണ്. കോളിവുഡില്‍ തനിക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും നടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതായാലും മുക്ത ജൂനിയര്‍ നയന്‍താരയാവും എന്ന പ്രവചനം നടത്തിയവര്‍ക്ക് പ്രതീക്ഷയേകുകയാണ് നടിയുടെ പുതിയ പ്രഖ്യാപനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല