1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2011

ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഓഫീസില്‍ പലയിടത്തായി പശപോലുള്ള വസ്തു ഒട്ടിച്ചുവച്ചതായി കണ്ട സംഭവത്തില്‍ സുരക്ഷാവീഴ്ചയില്ലെന്ന് ഇന്റലിജന്‍സ് വിഭാഗം. ചുവരിലൊട്ടിച്ചത് ച്യൂയിംഗമാണെന്നാണ് ഐബിയുടെ വിശദീകരണം.

തന്റെ ഓഫീസില്‍ 16 ഇടത്ത് ഇത്തരം വസ്തു ഒട്ടിച്ചതായി കണ്ടെന്നും സുരക്ഷാവീഴ്ചയാണെന്ന് സംശയമുള്ളതിനാല്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രണബ്മുഖര്‍ജി പ്രധാനമന്ത്രിക്ക് 2010 സെപ്തംബര്‍ ഏഴിന് കത്തെഴുതിയിരുന്നു. ഇത് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രണബിന്റെ ഓഫീസില്‍ ചാരന്മാരുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നത്.

നോര്‍ത്ത് ബ്ലോക്കിലുള്ള ഓഫീസ് മുറി, ഗ്രൗണ്ട്ഫ്‌ളോറിലും ഒന്നാംനിലയിലുമുള്ള കോണ്‍ഫറന്‍സ് ഹാളുകള്‍ എന്നിവിടങ്ങളിലാണ് ഈ പശപോലുള്ള വസ്തു കണ്ടത്. അതിനകത്ത് എന്തെങ്കിലും ഇലക്ടോണിക് ഉപകരണങ്ങള്‍ ഉള്ളതായി കരുതുന്നില്ലെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യങ്ങള്‍ പരിശോധിച്ചെന്നും ച്യൂയിംഗം പോലുള്ള വസ്തുവാണെന്ന് അവര്‍ കണ്ടെത്തിയെന്നും സുരക്ഷാവീഴ്ചയില്ലെന്നും ചൊവ്വാഴ്ച പ്രണബ് മുഖര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ , ആരാണ് ഇത്രമാത്രം ച്യൂയിംഗം അവിടെ ഒട്ടിച്ചതെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ വ്യക്തമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.