സ്വന്തം ലേഖകന്‍: മുഖ്യാതിഥിയാകാം, എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും നല്‍കിയാല്‍, സാനിയ മിര്‍സ പുതിയ വിവാദത്തില്‍.
മധ്യ പ്രദേശ് സര്‍ക്കാരിന്റെ വാര്‍ഷിക സ്‌പോര്‍ട്‌സ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്താനാണ് ടെന്നീസ് താരം സാനിയ മിര്‍സ എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും ആവശ്യപ്പെട്ടത്.
ഇത്രയും വലിയ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് സര്‍ക്കാര്‍ സാനിയ മിര്‍സയെ പരിപാടിയില്‍ നിന്നും ഒഴിവാക്കി. മധ്യപ്രദേശ് സര്‍ക്കാരാണ് സാനിയ മിര്‍സയുടെ ഡിമാന്‍ഡ് കേട്ട് ഞെട്ടിപ്പോയത്.
സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി യശോധര രാജ സിന്ധ്യെയാണ് ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം പുറത്തുപറഞ്ഞത്. എനിക്ക് സാനിയ മിര്‍സയോട് ബഹുമാനമുണ്ട്. രാജ്യത്തിന് വേണ്ടി മികച്ച വിജയങ്ങള്‍ നേടിയിട്ടുള്ള താരമാണ് സാനിയ മിര്‍സ. പക്ഷേ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തതായിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ മാനേജരാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് പറഞ്ഞ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്. സാനിയ അറിയാതെയായിരുന്നത്രെ മാനേജരുടെ ഈ വില പേശല്‍.
വിലകൂടിയ മേക്കപ്പ് കിറ്റും അഞ്ച് ബിസിനസ് ക്ലാസ് ടിക്കറ്റടക്കം ചാര്‍ട്ടേഡ് ഫ്‌ലൈറ്റുമാണ് സാനിയ മിര്‍സ മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാരണം കൊണ്ട് തന്നെ സാനിയയെ ക്ഷണിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപീചന്ദിനെയാണ് സാനിയ മിര്‍സയ്ക്ക് പകരം മധ്യപ്രദേശ് ഗവര്‍ണര്‍ പരിപാടിക്ക് ക്ഷണിച്ചത്.
സ്വിസ് താരമായ മാര്‍ട്ടിന ഹിംഗിസിനൊപ്പം ഡബിള്‍സില്‍ ലോക കിരീടങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കീഴടക്കുകയാണ് സാനിയ മിര്‍സ. ലോക ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരമാണ് ഇപ്പോള്‍ സാനിയ. ബി ബി സി അടുത്തിടെ പുറത്തിറക്കിയ 100 വനിതകളുടെ പട്ടികയിലും സാനിയ ഇടം കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല