സ്വന്തം ലേഖകന്‍: മുടി വളര്‍ത്തി ഗിന്നസ് ബുക്കില്‍ കേറാനൊരുങ്ങുന്ന ചൈനീസ് അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരം. യൂനാന്‍ പ്രവിശ്യക്കാരിയായ ഗു മെയിങാണ് തന്റെ നീട്ടി വളര്‍ത്തിയ മുടിയുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡിന് തൊട്ടടുത്തെത്തി നില്‍ക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി മുടി മുറിക്കാത്ത ഗു മെയിങിന്റെ മുടിക്ക് 2.52 മീറ്റര്‍ നീളമുണ്ട്.
പ്രശസ്തി ഏറിയതോടെ അമ്മൂമ്മയെ കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. സന്ദര്‍ശകരുടെ എണ്ണം കൂടുന്നതില്‍ ഗു മെയിങിന് പരിഭവം ഇല്ലെങ്കിലും ഒരുങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നു എന്നൊരു പരാതിയുണ്ട്. അഞ്ചു മടക്കായി തലയില്‍, അല്ലെങ്കില്‍ മൂന്നു മടക്കായി അരയില്‍ എന്ന രീതിയിലാണ് മുടി കെട്ടിവക്കുന്നത്.
മുടി കഴുകിയാല്‍പ്പിന്നെ ഉണങ്ങാന്‍ ഒരാഴ്ച വേണം. ഇപ്പോള്‍ 59 വയസുള്ള ഗുവിനു ചുറ്റും മുടി അടിച്ചുമാറ്റാന്‍ പലരും കറങ്ങി നടപ്പുണ്ട്. എന്നാല്‍ തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് നിലപാടിലാണ് ഗു. ലോകത്തെ ഏറ്റവും നീളമുള്ള തലമുടിയെന്ന റെക്കോര്‍ഡുള്ള ഷി ക്വിപിങ് എന്ന ചൈനക്കാരിയുടെ 5.627 മീറ്റര്‍ നീളമുള്ള മുടിയെ തോല്‍പ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗു മെയിങ് ഉറപ്പിച്ച് പറയുന്നു.
എന്തായലും ഗു മെയിങും നീളന്‍ മുടിയും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല