1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2011

സാബു ചുണ്ടക്കാട്ടില്‍

ബോള്‍ട്ടണ്‍: മൂന്നാമത് മുട്ടുചിറ സംഗമം തിളക്കമാര്‍ന്ന പരിപാടികളോടെ ശനിയാഴ്ച നടക്കും. രാവിലെ ഒന്‍പത് മുതല്‍ ബോള്‍ട്ടണിലെ ഔവര്‍ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍. സ്‌കോട്ട്‌ലണ്ടില്‍ നിന്നും ജി.സി.എസ്.ഇ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ജെന്നി തോമസിനെ ചടങ്ങില്‍ ആദരിക്കും. ഫാ: വര്‍ഗ്ഗീസ് നടയ്ക്കല്‍, ഫാ: ജോര്‍ജ് നടയ്ക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും കലാപരിപാടികളും, സരിഗ യു.കെയുടെ ഗാനമേളയും വെബ്‌സൈറ്റ് ഉദ്ഘാടനവും തഥവസരത്തില്‍ നടക്കും. മുട്ടുചിറയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്നവരെ ഈ മഹാസമ്മേളനത്തിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു. സംഗമത്തിലേക്ക് ഇനിയും ആരെയെങ്കിലും നേരിട്ട് ക്ഷണിക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരറിയിപ്പായി സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വേദിയുടെ വിലാസം: ഔവര്‍ ലേഡി ഓഫ് ലോഡ്‌സ് ചര്‍ച്ച് ഹാള്‍
275 പ്ലോഡര്‍ ലെയ്ന്‍ BL40BR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.