സാബു ചുണ്ടക്കാട്ടില്‍
ബോള്‍ട്ടണ്‍: വിശുദ്ധ അല്‍ഫോന്‍സാമ്മ പാദസ്പര്‍ശത്താല്‍ പരിശുദ്ധമായ മുട്ടുചിറയുടെ മക്കള്‍ ഒത്തുചേരുന്ന മൂന്നാമത് മുട്ടുചിറ സംഗമം ഓഗസ്റ്റ് 27ന് നടക്കും. ഇന്നലെ ബോള്‍ട്ടണില്‍ നടന്ന സ്വാഗതസംഘം മീറ്റിംങ്ങളില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുമെത്തിയ ഫാ:വര്‍ഗ്ഗീസ് നടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജോണി കണിവേലില്‍, ബിജു കരോടന്‍, കൊച്ചേട്ടന്‍ കണിവേലില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പരിപാടിയുടെ വിജയത്തിനായുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. ബോള്‍ട്ടണിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ച് ഹാളില്‍ 27ാം തീയ്യതി ശനിയാഴ്ച രാവിലെ 9ന് പരിപാടികള്‍ക്ക് തുടക്കമാവും. ഫാ: വര്‍ഗ്ഗീസ് നടയ്ക്കല്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും.
ദിവ്യബലിയെ തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഫാ:വര്‍ഗ്ഗീസ് നടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിയുടെ ഭാഗമാകും. മുട്ടുച്ചിറിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യു.കെയിലേക്ക് കുടിയേറിയിരിക്കുന്നവരെ ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല