1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2011

മുത്തശ്ശിയാകാന്‍ എന്തുചെയ്യണമെന്ന് പ്രത്യേകം ചോദിക്കേണ്ട കാര്യമൊന്നുമില്ല. മുത്തശ്ശിയാകാന്‍ ആഗ്രഹിക്കുന്നയാള്‍ ആദ്യം വിവാഹം കഴിക്കണം. കുഞ്ഞുങ്ങളുണ്ടാകണം. അവരെ വളര്‍ത്തി വലുതാക്കി വിവാഹം കഴിപ്പിക്കണം. പിന്നെ തന്റെ സ്വപ്നമായ പേരക്കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയാണ് ഒരാള്‍ മുത്തശ്ശി അല്ലെങ്കില്‍ മുത്തച്ഛന്‍ ആകുന്നത്. എന്നാല്‍ സ്വന്തം മകന്‍ വിവാഹത്തിന് വളരെ മുമ്പ് മരണമടഞ്ഞാല്‍ പിന്നെ എന്തുചെയ്യും. അങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് മരിസാ ഇവാന്‍സിനോടാണെങ്കില്‍, ഉത്തരം കേട്ട് നമ്മള്‍ ഞെട്ടാനിടയുണ്ട്.

മകന്റെ ബീജം സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കുമെന്നായിരിക്കും മരിസാ ഇവാന്‍സ് ഉത്തരം നല്‍കുക. ചുമ്മാതെ ഉത്തരം നല്‍കുകയെന്ന് മാത്രമല്ല അതുപോലെ ചെയ്യുകയും ചെയ്തു മരിസാ ഇവാന്‍സ്. ഇരുപത്തിയൊന്നാമത്തെ വയസില്‍ മരണമടഞ്ഞ മകന്‍ നിക്കോളാസിന്റെ ബീജം ഉപയോഗിച്ച് കുഞ്ഞിന് ജന്മം നല്‍കാനും മാത്രം സ്നേഹമായിരുന്നു മരിസാ ഇവാന്‍സിന് മകനോട്.

തലച്ചോറിന് ക്ഷതമേറ്റ മരിസാ ഇവാന്‍സിനെ അഞ്ച് ദിവസത്തോളം ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനുശേഷമാണ് നിക്കോളാസിന്റെ ബീജം സ്വീകരിക്കാമെന്ന് മരിസാ ഇവാന്‍സ് തീരുമാനിച്ചത്. ഏറെ വിവാദമായി മരിസാ ഇവാന്‍സിന്റെ ആഗ്രഹത്തിന് കോടതിയും പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടന്നു. എനിക്കൊരു പേരക്കുട്ടിയെ വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. കോടതി അതിന് അനുവദിച്ചുവെന്നാണ് മിസ്സി എന്ന പേരില്‍ അറിയപ്പെടുന്ന മരിസാ ഇവാന്‍സ് പറഞ്ഞത്. കുറെനാളത്തെ പരിശ്രമത്തിനുശേഷം മെക്സിക്കോയിലെ ഒരു ക്ലിനിക്കില്‍ മരിസ തന്റെ പേര് രജിസ്റ്റര്‍ ചെയ്തു. 18,000 പൗണ്ടാണ് രജിസ്റ്റര്‍ ചെയ്യുന്നതിനുതന്നെ ചെലവായത്.

എന്നാല്‍ മിസ്സിയുടെ ഈ തീരുമാനത്തിനെതിരെ വളരെയധികം പേര്‍ രംഗത്തെത്തി. മുന്‍ ഭര്‍ത്താവ് വരെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. എന്നാല്‍ മിസ്സിയുടെ തീരുമാനം ഉറച്ചതായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.