ഡൊമിനിക്ക: വിന്‍ഡീസില്‍ ആദ്യമായി ഒന്നില്‍ കൂടുതല്‍ ടെസ്റ്റുകളില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് ഇനി 2016 വരെ കാത്തിരിക്കാം. ഇന്ത്യ-വെസ്റ്റിന്‍ഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. അവസാന ദിവസം ജയിക്കാന്‍ 180 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 32 ഓവറില്‍ 94ന് മൂന്ന് എന്ന നിലയില്‍ നില്‍ക്കേ ഇരു ക്യാപ്റ്റന്‍മാരും സമനിലക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടും മൂന്നും ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു. നേരത്തേ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. വിന്‍ഡീസിന്റെ ചന്ദര്‍പോളാണ് മുന്നാം ടെസ്റ്റിലെ മാന്‍ ഒാഫ് ദി മാച്ച്. ഇന്ത്യയുടെ ഇഷാന്ത് ശര്‍മ്മയാണ് പരമ്പരയുടെ താരം
സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 204, 322.
ഇന്ത്യ 347, മൂന്നിന് 94
23- ാം ടെസ്റ്റ് സെഞ്ചുറി നേടിയ വെറ്ററല്‍ ബാറ്റ്‌സ്മാന്‍ ശിവനാരായണ്‍ ചന്ദര്‍പോളാണ് ഇന്ത്യയുടെ വിജയത്തിന് വിലങ്ങ് തടിയായത്.. ആറിന് 224 എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ക്്യാപ്റ്റന്‍ സമിയുടെയും രാംപാലിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. എന്നാല്‍ പിന്നീട് വന്ന എഡ്വാര്‍ഡിനൊപ്പം ചന്ദര്‍പോള്‍ ഒരറ്റത്ത് ശക്തമായി നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യയുടെ വിജയമോഹങ്ങള്‍ അസ്തമിക്കുകയായിരുന്നു. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും വിലപ്പെട്ട 65 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്് . എഡ്വാര്‍ഡ്‌സ് 30 റണ്‍സ് നേടി പുറത്തായി. 116 റണ്‍സോടെ ചന്ദര്‍പോള്‍ പുറത്താകാതെ നിന്നു.ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഭജന്‍ സിംഗ് നാല് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സില്‍ 180 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ പന്തില്‍ തന്നെ അഭിനവ് മുകുന്ദിനെ നഷ്ടമായി. ഫിഡല്‍ എഡ്വാര്‍ഡ്‌സിന്റെ പന്തില്‍ അഭിനവ് വിക്കറ്റിന് ണുന്നില്‍ കുരുങ്ങുകയായിരുന്നു.. പിന്നീട് രാഹുല്‍ ദ്രാവിഡ്- മുരളി വിജയ് സഖ്യം ശ്രദ്ധയോടെ മുന്നേറി. 73 റണ്‍സില്‍ മുരളി വിജയിനെ നഷ്ടമായ ശേഷം ബാറ്റിങ് ഓര്‍ഡര്‍ തെറ്റിച്ച് സുരേഷ് റെയ്‌ന എത്തി. എന്നാല്‍ രാംപാലിന്റെ റിട്ടേണ്‍ ക്യാച്ചില്‍ റെയ്‌ന പുറത്തായി . തിടര്‍ന്ന് വന്ന ദ്രാവിഡ്- ലക്ഷ്മണ്‍(നാല്) ദ്രാവിഡിനേടൊപ്പം ബാറ്റിംഗ് തുടരവേ ഇരു ക്യാപ്റ്റന്‍മാരും സമനിലക്ക് സമ്മതിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല