ട്രേഡ് യൂണിയന്‍ നേതാവും കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദമയുര്‍ത്തുകയും ചെയ്ത ജയാബെന്‍ ദേശായിയെ സ്മരിച്ചു.
കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഐതിഹാസിക സമരം നയിച്ച നേതാവായിരുന്നു ജയാബെന്‍. ഗണ്‍വിക്ക് ഫിലിം പ്രൊസസിംഗ് പ്ലാന്റിലെ ജോലിക്കാരിയായിരുന്നു ജയാബെന്‍. തൊഴിലാളികള്‍ക്ക് ജോലിചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അവര്‍ കമ്പനിക്കെതിരേ പ്രതിഷേധസ്വരമുയര്‍ത്തിയത്. 1976ലായിരുന്നു ഇത്.
ജയാബെന്‍ നയിച്ച പ്രക്ഷോഭം രാജ്യവ്യാപകമായി പടരുകയായിരുന്നു. ഏതാണ്ട് 12,000 പ്രക്ഷോഭകര്‍ രാജ്യവ്യാപകമായുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് പ്രശ്‌നത്തില്‍ സര്‍ക്കാറിന് ഇടപെടേണ്ടി വന്നു. ജയാബെന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് ബ്രെന്റ് ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് പീറ്റ് ഫിമിന്‍ പറഞ്ഞു.
അവരുടെ സമരം വ്യാപക പ്രക്ഷോഭമായി പടര്‍ന്നുവെന്നും അവര്‍ക്കു പിന്നില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ അണിനിരന്നുവെന്നും ഫിമിന്‍ സ്മരിച്ചു. യു.കെയില്‍ ജോലിയെടുക്കുന്ന ഏഷ്യക്കാരെ ഒന്നിപ്പിക്കുന്നതില്‍ ജയാബെന്‍ വഹിച്ച പങ്ക് അവിസ്മരണീയമാണെന്ന് ബ്രെന്റ് ട്രേഡ് യൂണിയനിലെ ബെന്‍ റിക്ക്മാന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല