വിഷാദരോഗത്തിന്റെ പിടിയിലായിരുന്ന മുന്‍ പേര്‍ഷ്യന്‍ രാജകുമാരന്‍ അലിരേസ പഹ്ലാവി(44) ജീവനൊടുക്കി. അലിരേസയെ യുഎസിലെ ബോസ്റ്റണിലുള്ള സ്വവസതിയിലാണ് ജീവനൊടുക്കിയ നിലയില്‍കണ്ടെത്തിയതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
1979ല്‍ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ളവത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ രാജാവ് ഷാ മുഹമ്മദ് രേസ പഹ്ലാവിയുടെ ഇളയമകനാണ് അലിരേസ. രാജകുമാരന്‍ സ്വയം വെടിവച്ചുമരിക്കുകയായിരുന്നുവെന്ന് ബോസ്റ്റണ്‍ പൊലീസ് അധികൃതര്‍ പറഞ്ഞു.
ചെറുപ്രായത്തില്‍ തന്നെ സ്വന്തം പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ട അലിരേസ വിഷാദരോഗത്തിന് അടിമയായിരുന്നു. അലിരേസയുടെ സഹോദരി ലൈല പഹ്ലാവിയെയും 2001ല്‍ ലണ്ടനിലെ ഒരു ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല