ലണ്ടന്‍: മുപ്പതുവര്‍ഷത്തിലാദ്യമായി ഡിസ്പോസിബിള്‍ ഇന്‍കം കുറഞ്ഞതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയിലാവുന്നതായി റിപ്പോര്‍ട്ട്. ഈ ട്രന്റ് ഈ വര്‍ഷം മുഴുവന്‍ തുടരുമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ജീവിതനിലവാരം മെച്ചപ്പെടുത്താനായി കഠിനാധ്വാനം ചെയ്യുന്ന കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധി എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഭക്ഷ്യോല്പനങ്ങളുടെ വില വര്‍ധിച്ചത് കുടുംബ ബില്ലുകള്‍ ഉയരാന്‍ കാരണമായി.
കഴിഞ്ഞ വര്‍ഷം ശരാശരി കുടുംബത്തിലെ വാര്‍ഷിക ഡിസ്പോസിബിള്‍ ഇന്‍കം മുന്‍വര്‍ഷത്തേതിനെക്കാള്‍ 0.8% കുറഞ്ഞിരുന്നു. 1981നു ശേഷം ആദ്യമായാണ് ഡിസ്പോസിബിള്‍ ഇന്‍കത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു കുറവ് രേഖപ്പെടുത്തുന്നത്. എന്നാല്‍ വിലവര്‍ധനവ് ഡിസ്പോസിബിള്‍ ഇന്‍കം കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറയ്ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തേതിനെക്കാള്‍ 0.4% കുറവ് കൂടിയുണ്ടാകുമെന്നാണ് അക്കൗണ്ടന്‍സ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് പറയുന്നു. ഈ പ്രവചനം ശരിയായാല്‍ 1976-1977നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയായിരിക്കും ഇതെന്ന് നാഷണല്‍ സ്റ്റാറ്റിക്സ് പറയുന്നു.
്കുറഞ്ഞ ശമ്പളമുള്ള ഒരുപാട് പേര് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നതിന് ബുദ്ധിമുട്ടേണ്ടിവരുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ഡപ്റ്റ് അഡൈ്വസറായ ദ കണ്‍സ്യൂമര്‍ ക്രഡിറ്റ് കൗണ്‍സലിങ് സര്‍വീസ് പറയുന്നു. ഇന്ധനവിലയും കുടുംബബജറ്റില്‍ വന്‍ താളപ്പിഴ സൃഷ്ടിച്ചിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് ശരാശരി 1.33പൗണ്ടാണ് ഇപ്പോഴുള്ളത്. ഇത് മിക്ക കുടുംബങ്ങളും പ്രത്യേകിച്ച് ഗ്രാമവാസികള്‍ക്ക് താങ്ങാനാവാത്തതാണ്. ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്ക് കൂട്ടുന്നതോടെ കുടുംബങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും.
ജോര്‍ജ് ഓസ്ബോണിന്റെ നയങ്ങള്‍ ജീവിതനിലവാരം കുറയ്ക്കുകയാണെന്നും രണ്ടറ്റവും കൂട്ടിക്കെട്ടാനായി കുടുംബങ്ങളെ കടം വാങ്ങാന്‍ പ്രേരിപ്പിക്കുകയുമാണെന്ന് ലേബര്‍ എം.പി ചുക ഉമുന പറഞ്ഞു. മിക്ക കുടുംബങ്ങളും ചിലവ് ചുരുക്കുകാനായി വിലകുറഞ്ഞ കടകള്‍ തേടി നടക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസം നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല