മന്ത്രിസഭയില്‍ ഇടംപിടിക്കാനുള്ള കെ മുരളീധരന്റെ സാധ്യത മങ്ങുന്നതായി സൂചനകള്‍. മുരളീധരനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒരുപോലെ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. ഫലത്തില്‍ മുരളീധരന് മന്ത്രിയാകണമെങ്കില്‍ ഹൈക്കമാന്റ് കനിയേണ്ട അവസ്ഥയാണിപ്പോള്‍.
ചേട്ടനെ മന്ത്രിയാക്കണമെന്ന് പത്മജ പറയുന്നതല്ലാതെ മന്ത്രിയാകാന്‍ വേണ്ടി മുരളീധരന് ശ്രമങ്ങളൊന്നും നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. മുരളീധരന് മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന കാര്യത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒരേ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിനുള്ള സാധ്യത കുറയുമെന്നുറപ്പാണ്.
ഏറെനാള്‍ പാര്‍ട്ടിക്ക് പുറത്തുനിന്ന മുരളിധരന് മടങ്ങിവന്ന ഉടനെ തന്നെ മന്ത്രിസ്ഥാനം നല്കി സ്വീകരികേണ്ട എന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച മുരളീധരന് ഇതാദ്യമായാണ് നിയമസഭയില്‍ എത്തുന്നത്. ഒരു തവണ മന്ത്രിയായെങ്കിലും ഉപ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല