ന്യൂദല്‍ഹി: പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ കളിക്കില്ല. പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ അഫ്രീഡിയുടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് നെഹ്‌റയ്ക്ക് പരിക്കേറ്റത്.
അതിനിടെ ഫൈനലില്‍ താന്‍ കളിക്കുമെന്ന് ലങ്കയുടെ വെറ്ററന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരമാണിതെന്നും ഇതില്‍ കളിക്കാതിരിക്കാനാകില്ലെന്നും മുരളി ട്വീറ്റ് ചെയ്തിട്ടുണ്ട്.
നേരത്തേ പരിക്കിനെ തുടര്‍ന്ന് മുരളീധരനും ആഞ്ചലോ മാത്യൂസും കളിച്ചേക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെ സ്പിന്നര്‍ സുരാജ് രണ്‍ദീവ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല