മാതൃത്വത്തിന്റെ മാന്ത്രികത ഐസ്‌ക്രീമിലൂടെ നാട്ടുകാര്‍ക്ക് പകര്‍ന്ന് നല്‍കാനെത്തിയവര്‍ക്ക് തിരിച്ചടി. ലണ്ടന്‍ വിപണിയിലെത്തിയ മുലപ്പാല്‍ ഐസ്‌ക്രീമിന്റെ വില്‍പനയാണ് ഭരണാധികാരികള്‍ വിലക്കിയത്.
മുലപ്പാല്‍ ചേര്‍ത്ത ഐസ്‌ക്രീം ആവശ്യക്കാരേറിയതിന് പിന്നാലെയാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കൌണ്‍സില്‍ അധികൃതര്‍ ഇത് നിരോധിച്ചത്. മാതൃത്വത്തിന്റെ മാന്ത്രികത എന്ന വിശേഷണവുമായാണ് ബേബി ഗാഗ എന്ന ഐസ്‌ക്രീം വിപണിയിലെത്തിയത്. ബേബി ഗാഗയുടെ സാമ്പിളുകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഐസ്‌ക്രീമിന്റെ നിര്‍മാതാവായ മാറ്റ് ഓകോണറിന് വിലക്ക് നോട്ടീസ് നല്‍കിയത്.
പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ആരോഗ്യ സംരക്ഷണ ഏജന്‍സിയില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സിലര്‍ ബ്രയാന്‍ കൊനല്‍ അറിയിച്ചു. വില്‍പനാവകാശം നിഷേധിച്ച സാഹചര്യത്തില്‍ മാറ്റ് ഓകോണറിന്റെ റസ്‌റ്റോറന്റില്‍ നിന്നു മുഴുവന്‍ ബേബി ഗാഗ ഐസ്‌ക്രീമുകളും എടുത്തുമാറ്റിയിട്ടുണ്ട്.
ബേബി ഗാഗയിലൂടെ കരള്‍രോഗത്തിനു കാരണമായേക്കാവുന്ന വൈറസുകള്‍ പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിലക്കിനെതിരെ നിര്‍മാതാവായ മാറ്റ് രംഗത്തുവന്നിട്ടുണ്ട്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് ഐസ്‌ക്രീം വിപണിയിലെത്തിച്ചതെന്ന് ഇദ്ദേഹം പറയുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല