മുലയൂട്ടലിന്റെ മഹത്വം സ്ത്രീകള്‍ക്കിടയിലേക്ക് എത്തിക്കാന്‍ സ്വകാര്യ കമ്പനി പുറത്തിറക്കിയ ‘ബ്രസ്റ്റ്മില്‍ക്ക് ബേബി’ എന്ന പാവയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നു. എന്ത് ലക്ഷ്യത്തിനുവേണ്ടിയാണോ പാവ പുറത്തിറക്കിയത്, ആ ലക്ഷ്യത്തില്‍ നിന്നും അകന്നുപോവുന്നതായാണ് തങ്ങള്‍ക്ക് അനുഭവപ്പെടുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
മുലകുടിക്കുന്ന കുട്ടിയുടെ മാതൃകയിലുള്ളതാണ് പാവ. മുലഞെട്ടിനു പകരം പൂവുകള്‍കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേക തരത്തിലുള്ള പുറംചട്ടയും പാവയ്‌ക്കൊപ്പം വിപണിയിലെത്തിയിട്ടുണ്ട്. ഈ ചട്ട ധരിച്ച് പാവയെ മാറോടണയ്ക്കുമ്പോള്‍ പാവയുടെ ചുണ്ടുകള്‍ പരസ്പരം പാല്‍ നുണയുകയാണ് ചെയ്യുന്നത്. മുലയൂട്ടലിന്റെ പ്രാധാന്യം ആളുകള്‍ക്കിടയിലെത്തിക്കാനാണ് ഈ നീക്കമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ മുലയൂട്ടലിനെക്കുറിച്ച് ബോധവാന്‍മാരാക്കണമെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നു. വിദ്യാഭ്യാസ രംഗത്തും സമൂഹത്തിലും വിപ്ലവം കൊണ്ടുവരാന്‍ ഈ കളിപ്പാട്ടത്തിന് കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാല്‍ കളിപ്പാട്ടം പുറത്തിറക്കിയതോടെ മാതാപിതാക്കളുടെ പ്രതിഷേധവും അണപൊട്ടി.
പുതിയ പാവ അസ്വീകാര്യമാണെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് മുലയൂട്ടലിനെക്കുറിച്ച് പഠിപ്പിക്കുന്നത് എന്തിനാണെന്നാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്. കൗമാരദശയിലേക്ക് കുട്ടികളെ വലിച്ചിഴച്ചുകൊണ്ടുപോകാനുള്ള നടപടി മാത്രമാണിതെന്നും പലരും ആരോപിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല