പിഞ്ചു കുഞ്ഞുങ്ങളടക്കം കേരളത്തിലെ 30 ലക്ഷത്തോളം പേരുടെ ജീവന്‍ പന്താടുന്ന കേന്ദ്രസര്‍ക്കാരിന്റെ അനങ്ങാപാറ നയം അവസാനിപ്പിച്ചു പുതിയ അണക്കെട്ട് നിര്‍മിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തിനു ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് 1001 കത്തുകള്‍ അയയ്ക്കുവാന്‍ യു.കെ പ്രവാസി കേരള കോണ്‍ഗ്രസ് ലണ്ടന്‍ റീജിയന്‍ പ്രവര്‍ത്തകയോഗം തീരുമാനിച്ചു.
15 വര്‍ഷം മുമ്പ് കേരള യൂത്ത് ഫ്രണ്ട്(എം)ന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുമളി ടൗണില്‍ ആരംഭിച്ച സത്യാഗ്രഹ സമരത്തെ തള്ളിക്കളഞ്ഞവരും പരിഹസിച്ചവരും ഇപ്പോള്‍ സമരരംഗത്ത് വന്നിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. റീജിയന്‍ പ്രസിഡന്റ്റ് സോജി.ടി.മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍, സി.എ.ജോസഫ്, ഭാരവാഹികളായ റെജി വാട്ടന്‍പാറയില്‍, എബി പൊന്നാംകുഴി, സജി പത്തനാപുരം, സജി ഉതുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവാസി മലയാളികളുടെ ജനോപകാരപ്രദമായ പരിപാടികള്‍ക്ക് ആസൂത്രണം നല്‍കി, ലേബര്‍ പാര്‍ട്ടിയുമായ് സഹകരിച്ചു പ്രവര്‍ത്തിക്കുവാനും യോഗം തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല