മാഞ്ചസ്റ്റര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് മാഞ്ചസ്റ്റര്‍ യൂണിറ്റ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള നിവേദനം മോന്‍സ് ജോസഫിനും ടി യു കുരിവിളയ്ക്കും യൂണിറ്റ് പ്രസിഡന്റ് മനോജ് വെളിത്താലില്‍, സെക്രട്ടറി ലൈജു മാനുവല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കൈമാറി. ഡാമില്‍ അനുവദനീയമായ സംഭരണശേഷി 136 അടി പിന്നിട്ടതോടെ കേരളത്തിലെ അഞ്ചോളം ജില്ലകളിലെ ജനങ്ങള്‍ അതിയായ ഭീതിയുടെ നിഴലിലാണ്.
ഈ ഭീതി കണ്ടില്ലെന്ന് നടിക്കുവാന്‍ തങ്ങള്‍ക്കാവില്ലെന്ന് യൂണിറ്റഅ ഭാരവാഹികള്‍ മോന്‍സിനെയും ടി യു കുരുവിളയേയും അറിയിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് യൂണിറ്റ് ഭാരവാഹികള്‍ പിന്തുണ രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്നപരിഹാരത്തിന് ആവശ്യമായതെല്ലാം ചെയ്യണമെന്ന് കമ്മറ്റി അംഗങ്ങളായി ഷാജി വാരാക്കുടി, സാബു ചൂണ്ടക്കാട്ടില്‍, യൂണിറ്റ് പ്രസിഡന്റായ മനോജ് വെളിത്താലില്‍, വൈസ് പ്രസിഡന്റ് ജോജി ചക്കാലയ്ക്കല്‍, സെക്രട്ടറി ലൈജു മാനുവല്‍, ഷിബു മാക്കില്‍, ഷോയി ചെറിയാന്‍, സണ്ണി ആന്റണി, ജോയിപ്പാന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല