1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2011

അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ആഗോള വ്യാപകമായി മുസ്ലീം ജനനനിരക്കില്‍ കുറവും മൊത്തം ജനസംഖ്യ പെരുപ്പത്തില്‍ ഇടിവും ഉണ്ടാവുമെന്നും പഠനങ്ങള്‍. 1990-2010 കാലയളവിലെ ശരാശരി 2.2 ശതമാനത്തില്‍ നിന്ന് 2030 ആകുമ്പോഴേക്കും 1.5 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുപ്രകാരം 2010ല്‍ 1.6 ബില്യണ്‍ ഉണ്ടായിരുന്ന മുസ്ലീം ജനസംഖ്യ 2030 ആകുമ്പോള്‍ 2.2 ബില്യനായി മാത്രമേ ഉയരുകയുള്ളൂ. യുഎസ് ആസ്ഥാനമായുള്ള പെ ഫോറം ഓണ്‍ റിലിജിയന്‍ ആന്‍ഡ് പബ്ലിക് ലൈഫാണു പഠനം നടത്തിയത്. എന്നാല്‍ ലോകത്തെ മറ്റു മത വിശ്വാസികളുടെ ജനന നിരക്കു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

െ്രെകസ്തവര്‍, ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, സിക്കുക്കാര്‍, ജൂതര്‍ എന്നിവരുടെ ജനസംഖ്യ വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ ഫോറം പദ്ധതിയിടുന്നുണ്ട്.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലാണ് ജനസംഖ്യ പ്രകടമായി കുറവു വരിക. മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസ ഉയര്‍ച്ച, ജീവിത നിലവാരം ഉയരല്‍, നഗരത്തിലേക്കുള്ള കുടിയേറ്റം എന്നിവ വളര്‍ച്ചാ നിരക്കു കുറയാന്‍ പ്രധാന കാരണമായി പറയുന്നത്.

2030ല്‍ ആഗോള തലത്തില്‍ 60 ശതമാനം മുസ് ലിങ്ങള്‍ ഏഷ്യപസഫിക് പ്രദേശത്തായി ജീവിക്കുക. 20% പടിഞ്ഞാറന്‍ ഏഷ്യയിലും 17.6% സബ് സഹാറന്‍ ആഫ്രിക്കയിലും 2.7% യൂറോപ്പിലും 0.5% യുഎസിലും ജീവിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.