ലണ്ടന്‍: മുസ്‌ലീം പെണ്‍കുട്ടിക്ക് മറ്റ് മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിച്ചതിന് അധ്യാപകനെ നാലംഗസംഘം ആക്രമിച്ചു. ആക്രമണത്തിനിരയായ അധ്യാപകന് മുഖത്തും തലയോട്ടിക്കും പരിക്കേറ്റു.
അക്‌മോള്‍ ഹുസൈന്‍(26), ഷെയ്ഖ് റാഷിദ് (27), അസാദ് ഹുസൈന്‍ (25) സിമോണ്‍ അലാം (19) എന്നിവരാണ് അധ്യാപകനായ ഗാരി സ്മിത്തിനെ ആക്രമിച്ചത്. സിമന്റ് കട്ടകളും ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ നാലുപേരെയും ജയിലിലടച്ചിരിക്കുകയാണ്.
തങ്ങളുടെ സഹോദരിയെ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിച്ചതിന് സ്മിത്തിനെ സംഘം കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണ സംഘം ഇത് റെക്കോര്‍ഡ് ചെയ്ത് കോടതിയെ കേള്‍പ്പിച്ചു.
കഴിഞ്ഞ ജൂലൈ 12നാണ് ഇയാള്‍ക്കുനേരെ ആക്രമണം നടന്നത്. മൈല്‍ എന്‍ഡിലെ ബര്‍ഡെറ്റ് റോഡില്‍ വച്ചാണ് അധ്യാപകനെ ആക്രമിച്ചത്. ഇവര്‍ ഇതിനുമുമ്പ് രണ്ട് തവണ അധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല