മാഡ്രിഡ്: തുടര്‍ച്ചയായ മൂന്നാംതവണയും ബാര്‍സലോണ സ്പാനിഷ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ലിവാന്റെയുമായി 1-1 സമനിലയില്‍ പിരിഞ്ഞതോടെയാണ് ചാമ്പ്യന്‍ഷിപ്പ് ബാര്‍സ നേടിയത്.
കിരീടം നിലനിര്‍ത്താന്‍ വെറും ഒരുപോയിന്റ് മാത്രം മതിയായിരുന്ന ബാര്‍സ മികച്ച കളിയാണ് കാഴ്ച്ചവെച്ചത്. ഇരുപത്തിയേഴാം മിനുറ്റില്‍ മിഡ്ഫീല്‍ഡര്‍ സെയ്‌ദോ കേറ്റയാണ് ബാര്‍സയ്ക്കായി ആദ്യം ഗോള്‍ നേടിയത്. തുടര്‍ന്ന് നാല്‍പ്പതാം മിനുറ്റില്‍ ഫെലിപ് കാസിഡോ ലെവാന്റെയ്ക്കായി ഗോള്‍ മടക്കി.
സമനിലയോടെ പട്ടികയില്‍ റയല്‍ മാഡ്രിഡിനേക്കാള്‍ ആറുപോയിന്റ് മുന്നിലെത്താന്‍ ബാര്‍സയ്ക്കായി. 1993 മുതലാണ് ബാര്‍സ സ്പാനിഷ് ലീഗില്‍ മുത്തമിടുന്നത്. ഇനി മേയ് 28ന് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല