സാഫ്രണ്‍ പ്ലെഡ്ജര്‍ക്ക് വയസ് മൂന്നായിട്ടേയുള്ളൂ. ശരാശരി ആളുകളുടെ IQ ലെവല്‍ 109 -ല്‍ താഴെയാണെന്നിരിക്കെ ആരെയും അതിശയിപ്പിക്കുന്ന ബുദ്ധിയുള്ള ഈ കുട്ടിയുടെ ഐ.ക്യു 140 ആണ് .വെറും രണ്ടു ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇത്രയും ഉയര്‍ന്ന IQ ഉള്ളൂ.സമപ്രായക്കാര്‍ കളിച്ചുനടക്കുമ്പോള്‍ കണക്കിലെ വൈദഗ്ധ്യം തെളിയിച്ച് മെന്‍സയില്‍ ചേരാനൊരുങ്ങുകയാണ് ഈ കൊച്ചുമിടുക്കി.
മൂന്നുവയസിനിടെ അക്ഷരമാല കാണാതെ പഠിച്ചും, അമ്പതുവരെ ചൊല്ലിയും കണക്കുകള്‍ കൂട്ടിയും കുറച്ചും ഹരിച്ചും അല്‍ഭുതം സൃഷ്ടിച്ചിരിക്കുകയാണ് സാഫ്രണ്‍. ഇതോടെ ബുദ്ധികൂര്‍മ്മതയുള്ളവര്‍ മാത്രം അംഗങ്ങളായുള്ള മെന്‍സയില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് സാഫ്രണ്‍. എന്നാല്‍ സാഫ്രണിന്റെ മാതാപിതാക്കള്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസംപോലുമില്ലെന്നതാണ് ആശ്ചര്യകരമായ വസ്തുത.
ടെലിവിഷനില്‍ പരിപാടികള്‍ കണ്ടായിരിക്കണം അക്ഷരങ്ങളോടും അക്കങ്ങളോടും സാഫ്രിണിന് താല്‍പ്പര്യം വന്നതെന്ന് മാതാപിതാക്കളായ ഡാനിയും ക്രിസ്റ്റിയും കരുതുന്നു. നേരത്തേ ഡാനി ചാനല്‍ 4ന്റെ പരിപാടിയില്‍ പങ്കെടുത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയിരുന്നു. താന്‍ കൗണ്ട്ഡൗണ്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് കണ്ടായിരിക്കും സാഫ്രണിനും ആവേശമായതെന്ന് ഡാനി കരുതുന്നു. ഒരു ജീനിയസിന് ഉണ്ടാകേണ്ടതിലും 40 പോയിന്റ് അധികമാണ് സാഫ്രണിന്റെ ഐ.ക്യു.
സ്‌കൂളില്‍പോയി തുടങ്ങുന്നതിനും മുമ്പേയാണ് സാഫ്രണ്‍ മെന്‍സയില്‍ ചേരാനൊരുങ്ങുന്നത്. ഉടന്‍ മെന്‍സയില്‍ കയറിപ്പറ്റിയാല്‍ ഹാംപ്‌ഷെയറിലെ ജോര്‍ജ്ജിയ ബ്രൗണ്‍, ലണ്ടനിലെ എലിസ് ടാന്‍ റൊബര്‍ട്ട് എന്നിവര്‍ക്കൊപ്പം മൂന്നാം വയസില്‍ മെന്‍സയിലെത്തിയെന്ന നേട്ടം സ്വന്തമാക്കാന്‍ സാഫ്രണിനും കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല