1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2011

സാബു ചുണ്ടക്കാട്ടില്‍

മൂന്നാമത് അങ്കമാലി സംഗമം സല്ലാപം 2011 ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെയാണ് പരിപാടികള്‍. ഒട്ടേറെ പുതുമകളോടെയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടിയും ആഘോഷ പരിപാടികളുടെ ഭാഗമാവും. മാജിക് ഷോ, ഡാന്‍സുകള്‍, സ്‌കിറ്റുകള്‍ തുടങ്ങിയവ പരിപാടികള്‍ക്ക് മോടിയേകും.

ഏവര്‍ക്കും പ്രിയപ്പെട്ട തനി നാടന്‍ അങ്കമാലി സദ്യ പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. ഇനിയും പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം. ജോയി അഗസ്റ്റിന്‍: 07809725214, മിന്റോ ആന്റണി: 07875596639, പരിപാടികളുടെ വിജയത്തിനായി വിവിധ ഏരിയാ കോ-ഓര്‍ഡിനേറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ വിപുലപായ ഒരുക്കങ്ങള്‍ നടന്നു വരുന്നു. സംഗമവേദിയുടെ വിലാസം: St.Antony RC Primary School, Dunkey Road, Wynthenshawe, Manchester, M220NT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.