യുകെയിലെ വിവിധ മേഖലകളില്‍ അധിവസിക്കുന്ന കുട്ടനാടന്‍ മക്കളുടെ മൂന്നാമത് സംഗമം ലിവര്‍പൂളില്‍ അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ജൂണ്‍ നാല് ശനിയാഴ്ച്ച രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് സമാപിക്കുന്ന കുട്ടനാട് സംഗമത്തിന് വേദിയൊരുക്കിയിരിക്കുന്നത് ലിവര്‍പൂളിലെ ഫസാക്കര്‍ളി സെന്റ് ജോണ്‍ ബോസ്‌കോ ആര്‍ട്‌സ് കോളേജ് ഓഡിറ്റോറിയത്തിലാണ്.
നാട്ടില്‍ നിന്നും എത്തിച്ചേരുന്ന വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിധ്യത്തില്‍ നടത്തപ്പെടുന്ന ഈ മൂന്നാമത് സംഗമത്തിന് വള്ളംകളി, വഞ്ചിപ്പാട്ട് ഞാറ്റുപാട്ട്, നാടന്‍ കലാരൂപങ്ങള്‍, ഇവ കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക കലാപരിപാടികള്‍, പൊതു ചര്‍ച്ച, കുട്ടനാടിന്റെ തനതായ വിഭവ സമൃദ്ധമായ സദ്യ എന്നിവ ഉണ്ടായിരിക്കും.
ജനറല്‍ കണ്‍വീനര്‍ ആന്റണി പുരവടിയുടെ നേതൃത്വത്തില്‍ യുകെയുടെ വിവിധ മേഖലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട്. ഈ വര്‍ഷത്തെ സംഗമത്തിന് 300-ല്‍ പരം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. അതിനായി വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്. സംഗമത്തിനുള്ള രജിസ്‌ട്രേഷന്റെ സമാപന തീയതി മെയ് 20 ന് ആണ്, ദൂരെ സ്ഥലങ്ങളില്‍ നിന്നും സംഗമത്തിന്റെ തലേ ദിവസമായ വെള്ളിയാഴ്ച്ച കുടുംബ സമേതം എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കുന്ന പക്ഷം അവര്‍ക്കുള്ള താമസ സൗകര്യം ക്രമീകരിച്ച് കൊടുക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 20-ന് മുന്‍പായി പേരു വിവരങ്ങള്‍ നല്‍കണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ജോസി നെടുമുടി, സുനി ജോസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ആന്റണി പുരവടി- 01513458982, ജോസി നെടുമുടി- 07894822280, സുനി ജോസ് – 01515233712 റോയി മൂലം കുന്നം- (ബിര്‍കെന്‍ഹെഡ്)- 07944688014, ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍(ചോര്‍ളി)- 07877680665 സോണി പുതുക്കരി(സ്വിന്‍ഡന്‍)- 078256171, ലാല്‍ നായര്‍ വെളിയനാട്(ബര്‍മിങ്ഹാം)- 07540802694 ബെന്നി ഒറ്റത്തെങ്ങില്‍(ഇപ്‌സ്വിച്ച്)- 07882561600
സംഗമ വേദി: ST.JOHNBOSCO ARTS COLLEGE LIVERPOOL LI11 9DQ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല