മൂന്നാമത് മുട്ടിചിറ സംഗമം ആഗസ്ത് 27ന് ബോള്‍ട്ടണില്‍ വെച്ച് നടക്കും. ബോള്‍ട്ടണ്‍ ഫാണ്‍വര്‍ത്തിലെ ഔവര്‍ലേഡി ഓഫ് ലൂര്‍ദ്ദ് ചര്‍ച്ച് ഹാളില്‍ രാവിലെ 10 മുതലാണ് സംഗമ പരിപാടികള്‍. ഫാ.വര്‍ഗ്ഗീസ് നടയക്കല്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും നടക്കും. ഗാനമേളയെ തുടര്‍ന്ന് വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.
മുട്ടുചിനയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യു.കെ.യിലേക്ക് കുടിയേറിയിരിക്കുന്നവര്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാവാന്നതാണ്. ജന്മാനാടിന്റെ ഓര്‍മ്മകള്‍ പുതുക്കിയും സൗഹൃദങ്ങള്‍ പുതുക്കുന്നതിനും, ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പരിപാടിയുടെ വിജയത്തിനായി ജോണി കണിവേലിയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോണി ജോണ്‍-07723920248, ജോണി കണിവേലില്‍-07889800292
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല