സാബു ചുണ്ടാക്കാട്ടില്‍
ബോള്‍ട്ടണ്‍: മൂന്നാമത് മുട്ടുചിറ സംഗമം ഓഗസ്റ്റ് 27ന് ബോള്‍ട്ടണില്‍ വെച്ച് നടക്കും. ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ച് ഹാളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പരിപാടികള്‍. ഫാ. വര്‍ഗ്ഗീസ് നടയ്ക്കല്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഫാ:വര്‍ഗ്ഗീസ് നടയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കാലാപരിപാടികളും മാഞ്ചസ്റ്റര്‍ റെക്‌സ്, ഷിബു തുടങ്ങിയവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനമേളയും പരിപാടിയുടെ ഭാഗമാകും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. സംഗമത്തില്‍ പങ്കെടുക്കുവാന്‍ യു.കെയില്‍ എമ്പാട്ടുമുള്ള കോതനല്ലൂര്‍ നിവാസികളെയും കോതനല്ലൂരില്‍ നിന്നും വിവാഹം കഴിച്ച് പോയവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല