1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2017

ജിജോ അരയത്ത്: മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ഓണാഘോഷ പരിപാടികളുമായി ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ (എച്ച് എം എ).യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ (HMA) യുടെ പ്രധാന ഓണാഘോഷം സെപ്റ്റംബര്‍ 9 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണി മുതല്‍ ലിന്‍ഡ്ഫീല്‍ഡ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നതാണ്. കുട്ടികള്‍ക്കായി മിഠായി പെറുക്കല്‍, മുക്കാലിയോട്ടം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി മെഴുകുതിരി കത്തിച്ചോട്ടം, സ്പൂണ്‍ നാരങ്ങ, പ്രദര്‍ശന വടംവലി മത്സരം, തുടങ്ങിയവ അരങ്ങേറുന്നതാണ്. പിന്നീട് വൈകുന്നേരം 5.30 മുതല്‍ ലിന്‍ഡ്ഫീല്‍ഡ് കിംഗ് എഡ്വേര്‍ഡ് ഹാളില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് ഓണാഘോഷ പരിപാടികള്‍ ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെടും.

അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോത്താനിക്കാട് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗീസ് മട്ടമന, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ജീത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, ബിജു സെബാസ്റ്റ്യന്‍, സിബി തോമസ്, സന്തോഷ് ജോസ്, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ബാബു മാത്യു, സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ജോഷി ജേക്കബ്, ഓഡിറ്റര്‍ ബിജു ഫിലിപ്പ് എന്നിവര്‍ വേദിയില്‍ സന്നിഹിതരാകും. കൂടാതെ ഓണാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഇവരെ കൂടാതെ സണ്ണി ലൂക്കാ ഇടത്തില്‍, ജോസ് ബിജു, ജയകുമാര്‍ തച്ചപ്പാറ, ബെനേഷ്, ജെയിംസ് ജേക്കബ്, ജെയിംസ് പി, ഐസക്, ഹരികുമാര്‍, ഹനീഷ്, രാജേഷ്, ജോയി തോമസ്, ജോയി എബ്രഹാം തുടങ്ങിയവരടങ്ങുന്ന സംഘാടക സമിതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.

ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് കഴിഞ്ഞയാഴ്ച കൂക്ക്ഫീല്‍ഡ് ക്രിക്കറ്റ് ക്ലബ്ബില്‍ വച്ച് വാശിയേറിയ ക്രിക്കറ്റ് മത്സരം അരങ്ങേറുകയുണ്ടായി. അസോസിയേഷന്‍ അംഗങ്ങളെ ടീം ഡയമണ്ട്, ടീം ഗുലാന്‍ എന്നിങ്ങനെ തിരിച്ചാണ് മത്സരം അരങ്ങേറിയത്. വാശിയേറിയ ക്രിക്കറ്റ് മത്സരത്തില്‍ ടീം ഗുലാന്‍സ് വിജയിക്കുകയുണ്ടായി. കൂടാതെ പുരുഷന്മാരുടെ ഇഡലി തീറ്റ മത്സരത്തില്‍ എഡ്വിന്‍ മാത്യു ഒന്നാം സ്ഥാനവും, ഷാജന്‍ ജോസ് രണ്ടാം സ്ഥാനവും, ഷോണ്‍ ചെറിയാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്ത്രീകള്‍ക്കായും വിവിധ മത്സരങ്ങള്‍ അരങ്ങേറിയിരുന്നു.

ജോഷി കുര്യാക്കോസ് മാനേജരായി മിനി സജി, ബാബു മാത്യു, ജോസ്, ഗംഗാ പ്രസാദ്, സിലു ജിമ്മി എന്നിവരടങ്ങുന്ന നേതൃനിരയാണ് ടീം ഡയമണ്ടിന് നേതൃത്വം നല്‍കുന്നത്. മാത്യു മാനേജറായി ആശാ അരുണ്‍, സിബി തോമസ്, ജോജോ ജോസ്, ബിന്ദു ബിജു എന്നിവരടങ്ങുന്ന നേതൃനിരയാണ് ടീം ഗുലാന് നേതൃത്വം നല്‍കുന്നത്. ടീം ഗുലാനും ടീം ഡയമണ്ടുമായിട്ടുള്ള വാശിയേറിയ ചീട്ടുകളി, ചെസ്, കാരംസ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 27 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടത്തപ്പെടുന്നതാണ്.

പ്രധാന ഓണാഘോഷ പരിപാടികള്‍ നടക്കുന്ന സെപ്റ്റംബര്‍ 9, ശനിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ഓണസദ്യയും തുടര്‍ന്ന് തിരുവാതിരകളി, പഞ്ചഗുസ്തി മത്സരം കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതാണ്. രാത്രി 10 മണിയോടെ ഓണാഘോഷ പരിപാടികള്‍ക്ക് അവസാനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.