1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2018

 

അനില്‍ വര്‍ഗീസ് (സൗത്താംപ്ടണ്‍): ഒക്ടോബര്‍ 6 ശനിയാഴ്ച യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള സൗതാംപ്ടണില്‍ അരങ്ങേറുമ്പോള്‍ റീജിയന്റെ ചരിത്രത്തിലെ അവിസ്മരണീയ നിമിഷത്തിനു യുക്മ സാക്ഷിയാകും. 24 അസ്സോസിയേഷനുകളുമായി യുക്മയിലെ ഏറ്റവും വലിയ റീജിയനാണ് യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍. പുതിയതായി യുക്മയിലേക്കു അംഗത്വം സ്വീകരിച്ചുകൊണ്ട് മൂന്ന് അസോസിയേഷനുകള്‍ കൂടി സൗത്ത് ഈസ്റ്റ് റീജിയന്റെ ഭാഗമായി.സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള അരങ്ങേറുന്നത്.

കഴിഞ്ഞ വര്ഷം ഹോര്‍ഷാമില്‍ വച്ച് നടന്ന സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളകള്‍ക്കു മുഴുവന്‍ അസോസിയേഷന്റെയും പ്രാതിനിധ്യം ഉറപ്പിക്കുവാന്‍ റീജിയണല്‍ കമ്മിറ്റിക്ക് സാധിച്ചിരുന്നു. ലാലു ആന്റണിയുടെയും അജിത് വെണ്മണിയുടെയും അനില്‍ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ റീജിയണല്‍ കമ്മറ്റിയുടെ അശ്രാന്ത പരിശ്രമമാണ് റീജിയണല്‍ കലാമേളയ്ക്ക് ഇത്ര ജനകീയത ലഭിക്കാന്‍ കാരണമായത്. റീജിയണല്‍ കമ്മറ്റിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ മികവില്‍ ഈ വര്ഷം 24 അസോയേഷനുകളില്‍ നിന്നും മത്സരാര്‍ത്ഥികളെ എത്തിക്കുന്നതിനുള്ള തീവ്ര പരിശ്രമിത്തിലാണ്.

സൗത്ത് ഈസ്റ്റ് റീജിയണിലെ മുടിചൂടാ മന്നന്മാരായ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി രണ്ടാമസ്ഥാനത്തേക്ക് പിന്തള്ളി ഹേയ്‌വാര്‍ഡ്‌സ്ഹീത്ത് മലയാളീ അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായത്. കഴിഞ്ഞ റീജിയണല്‍ കലാമേളയില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്ന കെ.സി.ഡബ്ല്യൂ.എ ക്രോയിഡോണ്‍ അസ്സോസിയേഷനും ശക്തമായി തന്നെ മത്സരാര്ഥികളുമായി എത്തുമ്പോള്‍ ഒക്ടോബര്‍ 6 ശനിയാഴ്ച സൗത്താംപ്ടണില്‍ മത്സരങ്ങളുടെ തീപ്പൊരി പറക്കും എന്നതില്‍ സംശയമില്ല. ഇവരെ കൂടാതെ സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്‍ . പോര്‍ട്‌സ്മൗത്ത് മലയാളീ അസോസിയേഷന്‍ റിഥം ഹോര്‍ഷം , ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് മലയാളീ അസോസിയേഷന്‍, കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ കലാമേളയ്ക്ക് ആഥിഥേയത്വം വഹിച്ച അസ്സൊസിയേഷന്‍ ഒഫ് സ്ലോ മലയാളീസ് , ബ്രിട്ടീഷ് കേരളൈറ്റ്‌സ് സൊത്താള്‍, കാന്റര്‍ബറി കേരളൈറ്റ്‌സ്, സംഗീത യുകെ ക്രോയിഡോണ്‍ , വോക്കിങ് മലയാളീ അസോസിയേഷന്‍ വോക്കിങ് , ഡബ്ലിയു.വൈ.എം.സി.എ വോക്കിങ് . മാസ്സ് ടോള്‍വര്‍ത്ത്, മലയാളീ അസോസിയേഷന്‍ റെഡ്ഹില്‍ , സഹൃദയ കെന്റ് , സീമ ഈസ്റ്റ്‌ബോണ്‍, ഡാട്ട്‌ഫൊര്‍ഡ് മലയാളീ അസോസിയേഷന്‍ , മൈഡ് സ്റ്റോണ്‍ മലയാളീ അസോസിയേഷന്‍, മിസ്മാ ബര്‍ജസ്ഹില്‍ , ഫ്രണ്ട്‌സ് യുണൈറ്റഡ് കെന്റ്, ഫ്രണ്ട് മലയാളീ അസോസിയേഷന്‍ ഹാംപ്‌ഷെയര്‍ എന്നീ അസ്സോസിയേഷനുകളാണ് ഈ വര്‍ഷത്തെ കലാമേളയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നത്.

പുതിയതായി യുക്മ കുടുംബത്തിലേയ്ക്ക് അംഗങ്ങളായി കടന്നു വന്ന മിസ്മാ ബര്‍ജസ്സ് ഹില്‍, ഫ്രണ്ടസ് യുണൈറ്റഡ് മലയാളീ അസോസിയേഷന്‍ കെന്റ്, ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഹാംഷെയര്‍ എന്നീ അസ്സോസിയേഷനുകള്‍ക്കു യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കലാമേളയുടെ പൂര്‍ണ വിജയത്തിന് യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ റീജിയണല്‍ കമ്മറ്റി അശ്രാന്ത പരിശ്രമത്തിലാണ്.

മത്സരങ്ങളുടെ പൂര്‍ണ വിജയത്തിനായി
താഴെ പറയുന്നവര്‍ വിവിധ കമ്മറ്റികളുടെ ചുമതല വഹിക്കുന്നതാണ്.

കലാമേള രക്ഷാധികാരി : റോജിമോന്‍ വര്‍ഗീസ്

കലാമേള ചെയര്‍മാന്‍ : ലാലു ആന്റണി

വൈസ് ചെയര്‍മാന്‍ : മാക്‌സി അഗസ്റ്റിന്‍ , ജോമോന്‍ കുന്നേല്‍

ജനറല്‍ കണ്‍വീനര്‍ : അജിത് വെണ്‍മണി

ഫിനാന്‍സ് കണ്‍ട്രോളര്‍ : അനില്‍ വര്‍ഗീസ്

കലാമേള കോര്‍ഡിനേറ്റര്‍ : മാത്യു വര്ഗീസ്

റിവ്യൂ കമ്മറ്റി :റോജിമോന്‍ വര്‍ഗീസ് , ലാലു ആന്റണി, അജിത് വെണ്‍മണി, അനില്‍ വര്‍ഗീസ്, ജോമോന്‍ കുന്നേല്‍

ഓഫീസ് ഇന്‍ ചാര്‍ജ് : ജോസ് പി.എം. മുരളി കൃഷ്ണന്‍,

ഓഫീസ് സഹായികള്‍ : , ബിനു ജോസ് ,ബിബിന്‍ എബ്രഹാം , സാം തോമസ് , ബെര്‍വിന്‍ ബാബു

പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് , മനോജ് പിള്ള ,ജേക്കബ് കോയിപ്പള്ളി,
അജു എബ്രഹാം ,എബി സെബാസ്റ്റ്യന്‍.

അഡ്വൈസറി കമ്മറ്റി: വര്ഗീസ് ജോണ്‍, ഷാജി തോമസ്. ടോമി തോമസ്

ഫസ്റ്റ് എയ്ഡ് : സജിലി ബിജു, ഷൈബി ജേക്കബ്, ഷീന മന്മഥന്‍

ജനറല്‍ കോര്‍ഡിനേറ്റര്‍സ് :

ഡെന്നിസ് വറീത് , പോര്ടസ്മൗത്ത്
Dr അജയ് മേനോന്‍ , സ്ലോ
എഡ്വിന്‍ ജോസ് പോള്‍, ഈസ്റ്റ്‌ബോണ്‍
റെയ്‌നോള്‍ഡ് മാനുവല്‍ , ഡാര്‍ട്ട് ഫോര്‍ഡ്
ജോസഫ് വര്ഗീസ് , ഹോര്‍ഷം
ജോസ് ഫെര്‍ണാണ്ടസ് റെഡ് ഹില്‍
അനുപ് ജോസ് കാന്റര്‍ബറി
ജയശ്രീ നായര്‍ , ടോള്‍വര്‍ത്ത്
ജോയ് പൗലോസ് , വോക്കിങ്
ഷാജി തോമസ് , ഹേവാര്‍ഡ്‌സ് ഹീത്ത്
ജയപ്രകാശ് പണിക്കര്‍ , ക്രോയ്‌ടോന്‍
സൈമി ജോര്‍ജ് , ക്രോയിഡോണ്‍
സോജന്‍ ജോസഫ്, ആഷ്‌ഫോര്‍ഡ്
ആരോമല്‍ രാജ് , ഹാംഷെയര്‍
ഷിറാസ് , സൗത്താല്‍
ജോഷി ജേക്കബ് , ഹേവാര്‍ഡ്‌സ് ഹീത്ത്
ജോമി ജോയ്, സൗത്താംപ്ടണ്‍
നൗഫല്‍ , ഹേവാര്‍ഡ്‌സ് ഹീത്ത്
ബിനു ജോര്‍ജ് , മൈഡ്‌സ്റ്റോണ്‍

കലാമേള ഉന്നത നിലവാരം പുലര്‍ത്തി വിജയിപ്പിക്കുവാന്‍ അംഗ അസ്സോസിയേഷനുകളോടും
മലയാളി സമൂഹത്തോടും യുക്മ സൗത്ത് ഈസ്റ്റ് കമ്മിറ്റീ അഭ്യര്‍ത്ഥിച്ചു

കലാമേള നടക്കുന്ന വേദിയുടെ വിലാസം :

Regent Park Communtiy College,
King Edward Avenue,
Southampton.
SO16 4GH

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.