മാത്യു ബ്ലാക്ക്പൂള്‍
ബ്ലാക്ക്പൂള്‍: ആഗസ്റ്റ് 20ാം തീയ്യതി നടക്കുന്ന പ്രഥമ മൂഴൂര്‍ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മുതല്‍ 5 മണിവരെ നടക്കുന്ന സംഗമ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മൂഴൂര്‍ പള്ളിവികാരി ഫാ: ആഗസ്റ്റിന്‍ വരിക്കമാക്കല്‍ ഫോണിലൂടെ മൂഴൂരിന്റെ മക്കള്‍ക്ക് സന്ദേശം നല്‍കിക്കൊണ്ട് നിര്‍വഹിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ തരം മത്സരങ്ങളും കലാപരിപാടികളും നടത്തി സംഗമം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
ജന്മാനാടിന്റെ സ്വാതന്ത്ര്യാഘോഷത്തിന്റെയും ഓണാഘോഷത്തേയും അനുസ്മരിപ്പിക്കുന്ന കലാപരിപാടികള്‍ സംഗമാഘോഷം വര്‍ണാഭമാക്കും.
പിറന്ന നാടിനെ മറക്കാത്ത മൂഴൂര്‍ക്കാര്‍ തങ്ങളുടെ പൂര്‍വ്വകാല ഓര്‍മ്മകള്‍ പങ്കിടുന്ന ഈ വേദിയിലേക്ക് എല്ലാ മൂഴൂര്‍ നിവാസികളെയും ഒരിക്കല്‍ കൂടി സംഘാടകര്‍ ബ്ലാക്ക്പൂളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
സംഗമം നടക്കുന്ന സ്ഥലം:സെന്റ് കെന്റികന്‍സ് പാരിഷ്‌സെന്‍ര്‍
25A ന്യൂട്ടന്‍ ഡ്രൈവ് ബ്ലാക്ക്പൂള്‍
ഫോസ്റ്റ് കോഡ്. FY38BT
ബന്ധപ്പെടുക: തങ്കച്ചന്‍: 07588584553
ടോജി- 07877314624
സോണി- 07737304075
റെജി- 07727131779
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല