1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2011

പലപ്പോഴും ദിവസേനയുടെ യാത്രകള്‍ വിരസതയാണ് പലര്‍ക്കുമുണ്ടാക്കുക. ഓഫീസിലേയ്ക്കും മറ്റും സ്ഥിരം റൂട്ടില്‍ ഒരേവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ബോറടിക്കുന്നതിനെ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ ചിലപ്പോഴൊക്കെ ഇത്തരം യാത്രകളില്‍ രസകരമായ സംഭവങ്ങള്‍ നടക്കാറില്ലേ.

ഇത്തരമൊരു രസകരമായ സംഭവം കിട്ടിയ സന്തോഷത്തിലാണ് ചൈനയിലെ ഷാങ്ഹായ് മെട്രോ തീവണ്ടിയിലെ യാത്രക്കാര്‍. യൗവ്വനയുക്തരായ പെണ്‍കുട്ടികള്‍ കണ്‍മുന്നില്‍ വന്നുനിന്ന് തുണിമാറുന്നതില്‍പ്പരം നയനാനന്ദകരമായി എന്തുണ്ടാവാനാണ്. അതിശയിക്കേണ്ട, സംഗതി സത്യമാണ് ഷാങ്ഹായ് മെട്രോ തീവണ്ടിയിലെ ഒട്ടുമിക്ക പുരുഷയാത്രക്കാരും ഇപ്പോള്‍ ഏറെ ആസ്വദിച്ചാണ് യാത്ര ചെയ്യുന്നത്. കാര്യം ഇതുതന്നെ മങ്കമാരുടെ തുണിമാറല്‍.

തീവണ്ടിയില്‍ ഇരിപ്പിടങ്ങള്‍ക്കിടിയിലുള്ള നടവഴിയില്‍ നിന്നാണ് സുന്ദരിമാരുടെ വസ്ത്രം മാറല്‍. മെട്രോയിലെ തുണിമാറല്‍ കണ്ട് ആകൃഷ്ടരായി ആളുകള്‍ ഇവ വീഡിയോ എടുത്ത് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. എത്രയോ വീഡിയോകളാണ് ഇത്തരത്തില്‍ വന്നിരിക്കുന്നത്.

തീവണ്ടിയില്‍ ഈ പരിപാടി തല്‍സമയം കാണാന്‍ കഴിയാത്തവര്‍ നെറ്റിലൂടെ ആസ്വദിക്കുകയാണ് ആയിരക്കണക്കിനാളുകളാണ് നെറ്റില്‍ ഈ വീഡിയോ കാണുന്നത്. ധരിച്ചിരിക്കുന്ന തുണികള്‍ അഴിച്ചുമാറ്റി, വെറും അടിവസ്ത്രത്തില്‍ നിന്ന് ബാഗില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റൊരു സെറ്റ് തുണിയെടുത്ത് ധരിക്കുകയാണ് സുന്ദരിമാര്‍.

പെണ്ണുങ്ങള്‍ മാത്രമല്ല ഇത്തരത്തില്‍ ആണുങ്ങളും പലതരത്തില്‍ ആകര്‍ഷണീയ വസ്ത്രങ്ങളണിഞ്ഞ് തീവണ്ടിയില്‍ കയറി ശ്രദ്ധയാകര്‍ഷിക്കുന്നുണ്ടത്രേ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.