1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2016

ഫാ ബിജു ജോസഫ് കുന്നയ്ക്കാട്ട്: മെത്രാഭിഷേക ചടങ്ങിനെത്തുന്നവര്‍ക്ക് ചെറിയ റിഫ്രഷ്‌മെന്റ്‌സ് ഒടുവില്‍ ലഭിക്കുമെങ്കിലും എല്ലാവരും ഭക്ഷണം കയ്യില്‍ കരുതണം. മെത്രാഭിഷേക ചടങ്ങുകള്‍ക്കൊടുവില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമായി ചെറിയ റിഫ്രഷ്‌മെന്റ്‌സ് നല്‍കുന്നതിന് ഒരുക്കങ്ങള്‍ നടത്തി വരികയാണെന്ന് ഫുഡ് കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. ജെയ്‌സണ്‍ കരിപ്പായി അറിയിച്ചു. ഇത്ര വലിയ ഒരു ജനസമൂഹത്തിന് മറ്റു അവസരങ്ങളില്‍ കൂടി ഭക്ഷണം ലഭ്യമാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാലാണ് ഏറ്റവും ഒടുവില്‍ മാത്രം റിഫ്രഷ്‌മെന്റ്‌സ് നല്‍കുന്നതിനെ കുറിച്ചുള്ള തീരുമാനത്തില്‍ എത്തിയതെന്ന് അദ്ദേഹം അറിയിച്ചു.

അതേ സമയം ചടങ്ങില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ അവരവര്‍ക്കുള്ള ഭക്ഷണം കയ്യില്‍ കരുതി വരേണ്ടതാണ്. ദീര്‍ഘദൂര ബസുകളിലും കാറുകളിലും യാത്ര ചെയ്തു വരുന്നവര്‍, സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ബസിലോ സ്വകാര്യ വാഹനത്തിലോ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചിട്ട് പുറത്തിറങ്ങുന്നതാവും ഉചിതം. എന്‍ട്രി പാസുകള്‍ കവാടത്തില്‍ കാണിച്ചു, പ്രാഥമിക സുരക്ഷാ പരിശോധന നടത്തിയാണ് സ്‌റ്റേഡിയത്തിനുള്ളിലേക്ക് വിശ്വാസികളെ കടത്തിവിടുന്നതെങ്കിലും ദ്രാവക രൂപത്തിലുള്ളതോ ഖരരൂപത്തിലുള്ളതോ ആയ ഏതു ഭക്ഷണ പദാര്‍ത്ഥവും സ്‌റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കുവാന്‍ അനുവാദമുണ്ടായിരിക്കും. നാല് മണിക്കൂറിലേറെ നീളുന്ന തിരുക്കര്‍മ്മങ്ങളും മറ്റു ചടങ്ങുകളിലും കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാതാപിതാക്കന്മാര്‍ പ്രത്യേകം കരുതി വരേണ്ടതാണ്. മലയാള ഭക്ഷണ വിഭവങ്ങള്‍ ഉള്ള സ്റ്റാളുകള്‍ സ്‌റ്റേഡിയത്തിനുള്ളിലോ പരിസരത്തോ ഉണ്ടായിരിക്കുകയില്ല. എന്നാല്‍ സ്‌റ്റേഡിയത്തിന്റേതായി തന്നെ പ്രവര്‍ത്തിക്കുന്ന റിഫ്രഷ്‌മെന്റ് സ്റ്റാളില്‍ നിന്ന് 1.20 പൗണ്ട് 5 പൗണ്ട് നിരക്കില്‍ ലഘുഭക്ഷണ സാധനങ്ങള്‍ ലഭ്യമായിരിക്കും.

ചടങ്ങുകളില്‍ പങ്കെടുക്കുവാനെത്തുന്ന വിശ്വാസികളുടെ സൗകര്യത്തിനായി പ്രസ്റ്റണ്‍ സ്‌റ്റേഡിയത്തിന്റെയും മെത്രാഭിഷേക കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശീലനം ലഭിച്ച വോളണ്ടിയേഴ്‌സിന്റെ സേവനം ലഭ്യമായിരിക്കും. മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും നല്‍കുന്നതിനായി അന്നത്തെ തിരുക്കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും അടങ്ങിയ പുസ്തകങ്ങള്‍ കപ്പല്‍ മാര്‍ഗം പ്രസ്റ്റണില്‍ എത്തിച്ചിട്ടുണ്ട്. ഒക്ടോബര് 9′ സംഗീതസാന്ദ്രമാക്കാന്‍ അന്‍പതില്‍ പരം അംഗങ്ങളടങ്ങിയ ‘മെത്രാഭിഷേക ഗായക സംഘം” അവസാന പരിശീലനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരില്‍ നിന്നും ‘എന്‍ട്രി പാസുകള്‍’ എത്രയും വേഗം എല്ലാവരും സ്വന്തമാക്കണമെന്ന് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ റവ. ഫാ. തോമസ് പാറയടിയില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.