1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2018

ബിനു ജോര്‍ജ് (മെയ്ഡ്‌സ്റ്റോണ്‍): ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷി വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാള്‍ കെന്റിലെ മെയ്ഡ്‌സ്റ്റോണ്‍ സീറോ മലബാര്‍ കുര്‍ബാന സെന്ററില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. മെയ്ഡ്‌സ്റ്റോണിലെ സീറോ മലബാര്‍ വിശ്വാസികള്‍ വിശ്വാസ തീക്ഷ്ണതയോടെ എല്ലാ വര്‍ഷവും നടത്തിവരുന്ന വിശുദ്ധന്റെ തിരുന്നാള്‍ ഈ വര്‍ഷം ഏപ്രില്‍ 14 ശനിയാഴ്ച്ച ഉച്ചക്ക് 2 മണി മുതല്‍ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ വച്ച് നടത്തപ്പെടുന്നു.

ഉച്ചക്ക് രണ്ടിന് എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ വിശുദ്ധരുടെ രൂപം വെഞ്ചരിപ്പോടെ ആരംഭിക്കുന്ന തിരുന്നാളാഘോഷങ്ങള്‍ ഇവിടുത്തെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രത്യക്ഷ പ്രഘോഷണമാകും. റവ.ഫാ. ഹാന്‍സ് പുതിയാകുളങ്ങര, റവ. ഫാ. ടോമി എടാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയ്ക്കുശേഷം നൊവേനയും, ലദീഞ്ഞും ആഘോഷമായ തിരുനാള്‍ പ്രദിക്ഷണവും നടത്തപ്പെടും.

തുടര്‍ന്ന് മെയ്ഡ്‌സ്റ്റോണ്‍ ലണ്ടന്‍ റോഡിലുള്ള ചര്‍ച്ച് ഓഫ് ലാറ്റര്‍ ഡേ സെയ്ന്‍സ് ഹാളില്‍ വച്ച് സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം നടക്കും. വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ റവ.ഫാ. ഹാന്‍സ് പുതിയാകുളങ്ങര മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ നടത്തുന്ന വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. അതിനു ശേഷം ഇത്തവണത്തെ സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തന വര്‍ഷത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. കലാപരിപാടികളെ തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി ആഘോഷപരിപാടികള്‍ സമാപിക്കും.

പള്ളി ട്രസ്റ്റിമാരുടെയും കമ്മറ്റിയംഗങ്ങളുടെയും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെയും നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിലേക്ക് ദൈവാനുഗ്രഹപ്രദമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊള്ളുവാനും ആഘോഷപരിപാടികളില്‍ പങ്കു ചേരുവാനും

ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പള്ളിക്കമ്മറ്റി അറിയിച്ചു

തിരുന്നാള്‍ നടക്കുന്ന പള്ളിയുടെ വിലാസം:
The Friars, Aylesford, Kent, ME20 7BX

Contact: 07944067570 (Joshy Anithottathil Trutsy), 07737855752 (Elizabeth Benny Trutsy), 07453633009 (Lalichan Joseph Head Teacher, Sunday School)

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.