ലണ്ടന്‍: മെയ് ദിനത്തിലെ ബാങ്ക് അവധി ശരത് കാലത്തിലേക്ക് മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒക്ടോബറില്‍ യു.കെ ദിനം അല്ലെങ്കില്‍ ട്രഫല്‍ഗാര്‍ ദിനം എന്ന പേരില്‍ ഒരു ഒഴിവുദിനം പകരം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഈ നീക്കം.
ലോകതൊഴിലാളി ദിനത്തിലെ ആഘോഷങ്ങള്‍ക്ക് തടയാന്‍ വേണ്ടി ടോറീസ് നടത്തുന്ന ശ്രമമാണിതെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ നിര്‍ദേശത്തിനു പിന്നില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രേരണയുമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. യു.കെ ടൂറിസത്തില്‍ ലോക ജനതയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മാത്രമാണിതെന്നും അവര്‍ അറിയിച്ചു.
എല്ലാവര്‍ഷവും ഉപഭോക്താക്കള്‍ക്ക് നല്ല അനുഭവങ്ങള്‍ നല്‍കുന്നതില്‍ യു.കെയിലെ ടൂറിസം മേഖല മുന്‍പന്തിയിലാണ്. ഇവരെ സഹായിക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ടെന്നും ടൂറിസം മന്ത്രി ജോണ്‍ പെന്‍ റോസ് പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുരവരെ ഉണ്ടായിട്ടില്ല. എല്ലാവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചശേഷമേ അന്തിമ തീരുമാനം ഉണ്ടാവൂ. മെയ് ദിനം തന്നെ അവധി ദിനമാക്കണമെന്നാണ് ഭൂരിപക്ഷ തീരുമാനമെങ്കില്‍ അങ്ങനെ തന്നെ നിലനിര്‍ത്തുമെന്നും ടൂറിസം മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല