ലണ്ടന്‍: നഗരത്തിലെ ട്രാഫിക് ലൈറ്റുകളെപ്പോലും അടിച്ചുമാറ്റുന്ന മെറ്റല്‍ കള്ളന്‍മാര്‍ വ്യാപകമായതായി പോലീസ് പറയുന്നു. വോള്‍വര്‍ഹാംപ്ട്ടണിലെ ട്രാഫിക് ലൈറ്റിനു നേരെയാണ് ഇത്തരം കള്ളന്‍മാരുടെ പരാക്രമണമുണ്ടായത്.
റോഡുപണി നടക്കുന്നതിനാല്‍ താല്‍ക്കാലികമായി സ്ഥാപിച്ചതായിരുന്നു ട്രാഫിക് ലൈറ്റുകള്‍. എന്നാല്‍ ഇത് പൊളിച്ച് ലൈറ്റിനുള്ളിലെ ഈയത്തകിട് കള്ളന്‍മാര്‍ അടിച്ചുമാറ്റുകയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി.
മൂന്നാഴ്ച്ചക്കിടെ ഇത്തരത്തിലുള്ള മൂന്നു കളവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരി 17നായിരുന്നു ആദ്യത്തെ മോഷണം നടന്നത്. ബാറ്ററികളും മറ്റുമാണ് കള്ളന്‍മാര്‍ ലക്ഷ്യമിടുന്നത്. ജനുവരി 25നും ഫെബ്രുവരി ഏഴിനും ഇത്തരത്തില്‍ മോഷണം നടന്നു.
ഏതാണ്ട് 100 പൗണ്ടോളം വിലവരുന്ന ബാറ്ററികളാണ് മോഷ്ടിച്ചിരിക്കുന്നത്. ട്രാഫിക് ലൈറ്റുകളുടെ സമീപം ആരെയെങ്കിലും സംശയകരമായ രീതിയില്‍ കണ്ടാല്‍ അറിയിക്കണമെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല