സാന്റാഫേ: രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ കളിമറക്കുന്നു എന്ന പതിവ് പരാതികള്‍ അസ്്ഥാനത്താക്കി മെസി തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങിയപ്പോള്‍ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നിര്‍ണായക മത്സരത്തില്‍ കോസ്റ്റാറിക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന അര്‍ജന്റീന ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലെ ഏറ്റവും മികച്ച വിജയവുമായാണ് ക്വാര്‍ട്ടറില്‍ എത്തിയത്. .സെര്‍ജിയോ അഗ്വേരോ, ഏഞ്ചല്‍ ഡി മരിയ എന്നിവര്‍ അര്‍ജന്റീനയ്ക്കു വേണ്ടി ഗോള്‍ നേടി.
പതിവിനു വിപരീതമായി പകരക്കാരന്റെ റോളില്‍ നിന്ന് സെര്‍ജിയെ അഗ്വോരോയെ ആദ്യമേ കളിപ്പിച്ച കോച്ച് ബാറ്റിസ്റ്റയുടെ തന്ത്രം ഫലിച്ചു. ഗോളടിക്കുന്നതിനെക്കാള്‍ ഗോളടിപ്പിക്കാന്‍ മെസ്സിയും ശ്രമിച്ചപ്പോള്‍ അര്‍ജന്റീന ചാംപ്യന്‍ഷിപ്പിലാദ്യമായി പെരുമയ്‌ക്കൊത്ത കളി പുറത്തെടുത്തു. കളം നിറഞ്ഞ്കളിച്ച മെസ്സിയാണ് അര്‍ജന്റീനന്‍ ആക്രമണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത്.
ആദ്യ പകുതിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കവേയാണ് മറഡോണയുടെ മരുമകന്‍ സെര്‍ജിയോ അഗ്വേരോ അര്‍ജന്റീനയ്ക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ അഗ്വേറോ രണ്ടാമതും കോസ്റ്റാറിക്കന്‍ വല കുലുക്കി. ടൂര്‍ണ്ണമെന്റില്‍ അഗ്വോറയുടെ മൂന്നാം ഗോളാണിത്. 63-ാം മിനിറ്റില്‍ മെസ്സിയുടെ പാസ്സില്‍ ഡി മരിയ മൂന്നാം ഗോള്‍ നേടിയതോടെ അര്‍ജന്റീന, ഗ്രൂപ്പ് എയില്‍ നിന്ന് ക്വാര്‍ട്ടറില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. കൊളംബിയ നേരത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല