ചിത്രീകരണം ഏറെ നീണ്ടുപോയ ജയറാം ചിത്രം മേക്കപ്പ് മാന്‍ ഫെബ്രുവരി 11ന് തിയറ്ററുകളില്‍. മേരിയ്ക്കുണ്ടൊരു കുഞ്ഞാടിന്റെ മുട്ടന്‍ വിജയത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷാഫി ചിത്രമെന്ന ക്രെഡിറ്റുമായാണ് മേക്കപ്പ് മാന്‍ റിലീസിന് ഒരുങ്ങുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ അമ്പതാം ദിവസമാണ് മേക്കപ്പ് മാന്‍ തിയറ്ററുകളിലെത്തുക.
2011ലെ ജയറാമിന്റെ രണ്ടാം സിനിമയാണിത്. ആദ്യചിത്രമായ കുടുംബശ്രീ ട്രാവല്‍സ് ബോക്‌സ് ഓഫീസില്‍ വീണിരുന്നു. ഈ ക്ഷീണം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ജയറാം.
സിനിമയ്ക്കുള്ളി സിനിമയുടെ കഥ പറയുന്ന മേക്കപ്പ്മാനിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചി സേതു ടീമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല