മേയ്ദിനത്തിലെ അവധി മാറ്റുന്നതുമായി ബന്ധപ്പെട്ട് വാദപ്രതിവാദം ശക്തമായി. മേയ് ദിനത്തിലെ ബാങ്ക് അവധി ഏപ്രിലിലെ സെന്റ് ജോര്‍ജ്ജ് ദിനത്തിലേക്കോ ഒക്ടോബറിലെ ട്രാഫല്‍ഗാര്‍ ദിനത്തിലേക്കോ മാറ്റാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
അവധിദിനം ഏപ്രിലിലെ സെന്റ് ജോര്‍ജ്ജ് ദിനത്തിലേക്ക് മാറ്റുന്നത് ടൂറിസ്റ്റ് സീസണ്‍ നേരത്തേ ആരംഭിക്കുന്നതിന് കാരണമാകുമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മേയ്ദിനത്തിലെ അവധിമാറ്റുന്നതിനെ കച്ചവടക്കാരുടെ യൂണിയന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. നിലവിലെ അവധിദിനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് കാര്യങ്ങളെല്ലാം നിശ്ചയിച്ചിട്ടുള്ളതെന്ന് യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ യു.കെയിലെ സമയക്രമം യൂറോപ്യന്‍ യൂണിയന്റേതുമായി ബന്ധപ്പെടുത്തണമെന്ന നിര്‍ദേശം പരിഗണിക്കപ്പെട്ടിട്ടില്ല. ഇക്കാര്യം ആദ്യം പരിഗണിച്ചെങ്കിലും പിന്നീട് വിട്ടുകളയുകയാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രി ജോണ്‍ പെന്‍രോസണ്‍ പറഞ്ഞു. യു.കെയിലെ സമയം യൂറോപ്യന്‍ യൂണിയന്റേതിന് സമാനമാക്കാനായി ഗ്രീനിച്ച് സമയത്തില്‍ നിന്നും അരമണിക്കൂര്‍ മുന്നോട്ടാക്കണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ സ്‌കോട്ട്‌ലന്റുകാര്‍ നിര്‍ദേശത്തെ നേരത്തേ എതിര്‍ത്തിരുന്നു. പകലിലും രാത്രിയിലും ദൈര്‍ഘ്യവ്യത്യാസങ്ങളുണ്ടാകുമെന്ന വാദിച്ചാണ് അവര്‍ എതിര്‍ത്തത്. അതിനിടെ മേയ് ദിനത്തിലെ അവധി സെന്റ് ജോര്‍ജ്ജ് ദിനത്തിലേക്ക് മാറ്റുകയും അതുവഴി ദേശീയ ദിനമായി പ്രഖ്യാപിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല