യുവ തലമുറയുടെ കായിക കഴിവുകളെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ മേഴ്‌സി സൈഡ് കൗണ്ടിയില്‍ ആരംഭിച്ച MCCCഎന്ന പേരില്‍ അറിയപ്പെടുന്ന ക്ലബ്ബിന്റെ അംഗത്വ വിതരണ വാരം ജൂണ്‍ 20 നു ആരംഭിച്ചു ജൂണ്‍ 25 നു അംഗത്വ വാരാചരണം സമാപിക്കും.
ബ്രിട്ടനില്‍ സ്വന്തമായി ഒരു ക്രിക്കറ്റ് ഗ്രൗണ്ട് സ്വപ്നം കാണുന്ന മലയാളികള്‍ക്ക് ഇതൊരു ആത്മ സാക്ഷാത്കാരത്തിന്റെ നിമിഷം കൂടിയാണ്.ക്രിക്കറ്റിനു പുറമേ ഇന്ത്യന്‍ ബോര്‍ഡ് ഗെയിംസ് ആയ ക്യാരം ബോര്‍ഡ്, ചെസ്സ് തുടങ്ങിയവക്കുള്ള സൗകര്യം കൂടി എല്ലാ ദിവസവും സായാഹ്നങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.സുസ്സജ്ജമായ ടെന്നീസ് കോര്‍ട്ടും കുട്ടികള്‍ക്കായി പ്രത്യേക കളി സ്ഥലവും ക്ലബ് ഹൗസും അടങ്ങുന്ന ഈ കായിക സമുച്ചയത്തിനു കിട്ടുന്ന ആവേശകരമായ പ്രതികരണങ്ങള്‍ MCCC യുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രചോദനം നല്കുന്നു. ക്ലബ് അംഗത്വതിനുള്ള അഭൂതപൂര്‍മായ തിരക്ക് കണക്കിലെടുത്ത് അംഗത്വ വിതരണം ജൂണ്‍ 25 നു അവസാനിപ്പിക്കുവാന്‍ ആണ് സംഘാടക സമിതിയുടെ നിലവിലുള്ള തീരുമാനം.
ക്ലബ്ബില് അംഗത്വം എടുക്കുവാന്‍ ഇനിയും ആഗ്രഹിക്കുന്നവര്‍ പോളി അഗസ്റ്റിന് (07737037318 ) റൊണാള്‍ഡ് തൊണ്ടി ക്കല്‍ (07939458886 )ലിന്‍സ് അയ്യനാട്ടു (07951074897 ) എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല