മിഡ്‌ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ (മൈക്ക) ഇന്‍ഡോര്‍ മല്‍സരങ്ങള്‍ ഇന്ന് വാല്‍സാളിലെ സെന്റ് പീറ്റേഴ്‌സ് ഹാളില്‍ നടക്കും.ചീട്ടുകളി,കാരംസ്,ഡ്രോയിംഗ്,ചെസ്,പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങള്‍ക്കൊപ്പം കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഏരിയ തിരിച്ചുള്ള വടം വലിയും നടക്കും.രാവിലെ ഒന്‍പതു മുതല്‍ നാലുവരെയാണ് മത്സരങ്ങള്‍ .മിതമായ നിരക്കില്‍ ഉച്ചഭക്ഷണം ലഭിക്കുന്നതായിരിക്കും.ഏവരെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
അഡ്രസ്
St. Peter’s Hall, Hall St, Walsall, WS2 8JU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല