ടിന്റസ് ദാസ്: മൈക്കയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ തുടക്കവും ക്രിസ്മസ്പുതുവല്‍സരാഘോഷവും താരത്തിളക്കത്താല്‍ അവിസ്മരണീയമായി. മിഡ്‌ലാന്‍ഡ്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ മൈക്കയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ തുടക്കവും ക്രിസ്മസ്പുതുവല്‍സരാഘോഷവും താരത്തിളക്കത്താല്‍ അവിസ്മരണീയമായി,മലയാള സിനിമയുടെ എക്കാലത്തെയും മികച്ച പ്രണയ നായകന്‍ ശങ്കര്‍ പങ്കെടുത്ത ആഘോഷങ്ങള്‍ പരിപാടികളുടെ വൈവിധ്യം കൊണ്ടും അവതരണ മികവുകൊണ്ടും വേറിട്ടൊരനുഭവമായി. ജനുവരി 2ന് വൈകിട്ട് ആറുമണി മുതല്‍ പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടന്നത്.
നടന്‍ ശങ്കറും ഭാര്യയും യുകെയിലെ അറിയപ്പെടുന്ന നൃത്താദ്ധ്യാപികയുമായ ചിത്രാ ലക്ഷ്മിയുമായിരുന്നു ആഘോഷ വേളയിലെ മുഖ്യാതിഥികള്‍. .ഇരുവര്‍ക്കും പുറമേ മൈക്ക പ്രസിഡന്റ് ജോണ്‍ മുളയങ്കല്‍,സെക്രട്ടറി ടിന്റാസ് ദാസ്,വൈസ് പ്രസിഡന്റ് സുജ ബാബു, മൈക്കയുടെ മുന്‍കാല പ്രസിഡണ്ടുമാരായ വിന്‍സെന്റ് ജോര്‍ജ്,സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍,ബിജു മടക്കക്കുഴി,ജോബന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ശങ്കറിനെ മൈക്ക പ്രസിഡന്റ് ജോണ്‍ മുളയങ്കല്‍ പൊന്നാട അണിയിച്ച് ആദരിച്ചു.ചിത്രാ ലക്ഷ്മി ടീച്ചറിനുള്ള പ്രത്യേക ഉപഹാരം മൈക്ക പ്രസിഡന്റ് സുജ ബാബു സമ്മാനിച്ചു.
തുടര്‍ന്ന് ക്രിസ്മസിനെ ആസ്പദമാക്കി റോയി ജോസഫ് സംവിധാനവും കൊറിയോഗ്രാഫിയും നിര്‍വഹിച്ച് മൈക്കയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച തീം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.മൈക്കയുടെ ഡാന്‍സ് സ്‌കൂളില്‍ നിന്നുമുള്ള കുട്ടികളുടെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും അരങ്ങേറി .രാത്രി പന്ത്രണ്ടു മണി വരെ നീണ്ട ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് ആഘോഷത്തിന്റെ ഉത്സവരാവ് സമ്മാനിച്ചു.മൈക്കയുടെ ഡാന്‍സ് ടീച്ചര്‍ ഡോകട്ടര്‍ രജനി പാലക്കലിനുള്ള ഉപഹാരം ശ്രീമതി ചിത്രാലക്ഷ്മി സമ്മാനിച്ചു.
യുക്മ നാഷണല്‍ /റീജണല്‍ മേളകളില്‍ സമ്മാനങ്ങള്‍ നേടിയവരെയും മത്സരങ്ങള്‍ കോ ഓര്‍ഡിനെറ്റ് ചെയ്തവരെയും പരിപാടിയില്‍ ആദരിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.മൈക്ക ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമായ ജോണ്‍ മുളയങ്കല്‍,ടിന്റസ് ദാസ്,ബോബന്‍,സുജ ,സിജി ,റോയി ,സുനിത ,ജോര്‍ജ് ,റെജി ,റൂബി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല