ലണ്ടന്‍: മൊത്തവിലയില്‍ കുറവുണ്ടായിട്ടും ലണ്ടനിലെ പെട്രോള്‍ വില കുതിക്കുന്നതായി റിപ്പോര്‍ട്ട്. ആവറേജ് പെട്രോള്‍ വില 128.81 പെന്നിയായി ഉയര്‍ന്നിട്ടുണ്ട്.
ജനുവരിയിലെ വിലയില്‍ നിന്നും .54 പെന്നിയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡീസല്‍ വില 134.01 പെന്നിയായും ഉയര്‍ന്നിട്ടുണ്ട്. ജനുവരിയിലെ വിലയില്‍ നിന്നും 1.26പെന്നിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൊത്തവിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടിട്ടുണ്ടെങ്കിലും അത് പെട്രോള്‍ -ഡീസല്‍ വിലയില്‍ ദൃശ്യമായിത്തുടങ്ങിയിട്ടില്ല. നേരത്തേ മൂല്യവര്‍ധിത നികുതിയില്‍ 2.5പെന്നിയുടെ വര്‍ധനവ് വരുത്തിയതും ഇന്ധന ഉപഭോക്താക്കളെ വലച്ചു.
നോര്‍ത്തേണ്‍ അയര്‍ലന്റിലാണ് പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലുള്ളത്. ഇവിടെ പെട്രോളിന് വില 129.9 പെന്നിയും ഡീസലിന് 135 പെന്നിയുമാണ്. എന്നാല്‍ യോര്‍ക്ക്ഷെയറിലെയും ഹംപര്സെഡിലേയും ഉപഭോക്താക്കള്‍ക്ക് ഇന്ധനം വിലകുറച്ച് ലഭിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല