കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ തടസപ്പെടുത്തുന്ന മൊബൈല്‍ ഫോണും വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളും സ്‌കൂളുകളില്‍ നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നു. യൂറോപ്യന്‍ കമ്മറ്റിയുടെ കൗണ്‍സിലാണ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്.
ഇത്തരം സാങ്കേതികവിദ്യകള്‍ മനുഷ്യരില്‍ ദുരവ്യാപകമായ പ്രതിഫലനമുണ്ടാക്കും. മറ്റ് ചില കാര്യങ്ങളിലേക്കും കൗണ്‍സില്‍ അധികൃതരുടെ ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. പുകയില, ആസ്ബറ്റോസ്, പെട്രോളിലെ ലെഡ് എന്നീ കാര്യങ്ങളിലും അധികൃതരുടെ ശ്രദ്ധ പതിയണമെന്ന് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ക്രോഡില്‍ ടെലഫോണ്‍, ബേബി മോണിറ്റര്‍ എന്നിവ ആരോഗ്യസ്ഥിതിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നത്.
ഇത്തരം സാങ്കേതിക വിദ്യകള്‍ ബ്രിട്ടനില്‍ സര്‍വ്വസാധാരണയായി ഉപയോഗിക്കാറുണ്ട്. ഇത്തരം വയര്‍ലെസ് ഉപകരണങ്ങളില്‍ നിന്നും പുറന്തള്ളുന്ന വികിരണങ്ങള്‍ കുട്ടികളുടെ ശരീരത്തിനും, പ്രത്യേകിച്ച് തലച്ചോറിനും കേടുപാടുകള്‍ തീര്‍ത്തേക്കും. കൂടാതെ മാരകമായ അര്‍ബുദത്തിനും ഇത്തരം വസ്തുക്കളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം കാരണമാകുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇലക്ട്രോണിക് വസ്തുക്കളില്‍ അവയിലടങ്ങിയ രാസവസ്തുക്കളെക്കുറിച്ച് വ്യക്തമായ വിവരണം നല്‍കണം, ക്ലാസ്‌റൂമുകളില്‍ നിന്നും മൊബേല്‍ ഫോണ്‍ പൂര്‍ണമായും നിരോധിക്കണം, ഇത്തരം വസ്തുക്കള്‍ ആരോഗ്യസ്ഥിതിയില്‍ വരുത്തുന്ന ആഘാതങ്ങളെക്കുറിച്ച് കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും അവബോധം നല്‍കണം, അപകടം കുറഞ്ഞ മൊബൈല്‍ നിര്‍മ്മിക്കാന്‍ ഗവേഷണം നടത്തണം എന്നിവയാണ് കൗണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല