മൊബൈല്‍ ഫോണ്‍ ഉപയോഗം പുരുഷന്മാരുടെ പ്രത്യൂല്പാദ ശേഷിയെ ബാധിക്കുമെന്ന് പഠനം. മൊബൈല്‍ ഫോണ്‍ ഉപയോഗം കാന്‍സറിനു കാരണമാകുമെന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റ മുന്നറിയിപ്പ് വന്ന് ആഴ്ചകള്‍ കഴിയുംമുമ്പെയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
സംസാരിക്കാതെ, മൊബൈല്‍ ഫോണ്‍ അടുത്തു വെച്ചാല്‍ പോലും അത് പ്രത്യുല്പാദന ശേഷിയെ ബാധിക്കുമെന്നാണ് കാനഡയിലെ ക്യൂന്‍സ് യൂണിവേഴ്സിറ്റയില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.
തുടര്‍ച്ചയായുള്ള ഫോണിന്റെ ഉപയോഗം മൂലം ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കൂടുകയും അതുമൂലം ബീജസംഖ്യ കുറയുകയും ബീജത്തിന്റെ ഗുണത്തെതന്നെ ബാധിക്കുകയും ചെയ്യുന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്.
ബെല്‍റ്റിനോടു ചേര്‍ന്നോ, പോക്കറ്റിലോ വെയ്ക്കാതെ ശരീരവുമായി ബന്ധമില്ലാത്ത വിധത്തില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. ബാഗില്‍ സൂക്ഷിച്ചാല്‍ പരിധിവരെ റേഡിയേഷന് കുറയ്ക്കാം.
വന്ധ്യതയ്ക്ക് ചികിത്സയ്ക്കെത്തുന്ന 30 പേരില്‍ 35-40 ശതമാനം പേര്‍ക്കും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് ഡല്‍ഹിയിലെ ഇന്‍ഫര്‍ട്ടിലിറ്റി കണ്‍സള്‍ട്ടന്റായ ഷിവാനി സച്ച്ദേവ് പറയുന്നു. മിക്കവാറും കേസുകളില്‍ കാരണംതന്നെ കണ്ടെത്താനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല