കമ്പ്യൂട്ടിങില്‍ ഭാവിയുടെ മുഖമുദ്രയാകുമെന്ന് പ്രവചിക്കപ്പെടുന്ന ടാബ്‌ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളുമാണ് എച്ച്.പിയുടെ പുതിയ ഉന്നം. അതിന്റെ ഭാഗമായി ‘ടച്ച്പാഡ്’ (TouchPad) ടാബ്‌ലറ്റ് കമ്പ്യൂട്ടറും രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകളും കമ്പനി അവതരിപ്പിച്ചു. ആപ്പിളിന്റെ ഐപാഡിനോട് മത്സരിക്കാന്‍ രംഗത്തെത്തുന്ന ടച്ച്പാഡ് പ്രവര്‍ത്തിക്കുക, പാം (Palm) കമ്പനി വികസിപ്പിച്ച ‘വെബ്ബ്ഒഎസ്’ (webOS) പ്ലാറ്റ്‌ഫോമിലാണ്. കഴിഞ്ഞ വര്‍ഷമാണ് പാം കമ്പനിയെ 120 കോടി ഡോളറിന് എച്ച്.പി. സ്വന്തമാക്കിയത്.
ആളുകളുടെ ചിന്താരീതിയെയും അനുഭവതലത്തെയും മാറ്റിമറിക്കുക മാത്രമല്ല, ഇന്റര്‍നെറ്റുമായുള്ള ബന്ധത്തെയും വെബ്ബ്ഒഎസ് ഉപകരണങ്ങള്‍ വഴി പുനര്‍നിര്‍വചിക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്ന്, എച്ച്.പി. എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ടോഡ് ബ്രാഡ്‌ലി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല