മൊബൈല്‍ സ്പാമുകളും ഈ മെയില്‍ സ്പാമുകളും ഏവരെയും ഏറെ ശല്യംചെയ്യുന്ന രണ്ടുകാര്യങ്ങളാണ്.അയക്കാത്ത മേസേജിനും കോളുകള്‍ക്കും ബില്‍ വരുകയും,സ്വീകരിക്കുന്ന മെസേജുകള്‍ ചാര്‍ജ് ചെയ്യപ്പെടുന്നതും ആവശ്യപ്പെടാത്ത ഡൌണ്‍ലോഡുകള്‍ക്കു പണം കൊടുക്കേണ്ടി വരുന്നതും യു കെയില്‍ സാധാരണമാണ്.ബാങ്കില്‍ നിന്നും ബില്‍ തുക ഡയറകട്ട് ഡെബിറ്റ് പോയിക്കഴിയുമ്പോള്‍ ആയിരിക്കും നമ്മളില്‍ പലരും ചതി അറിയുന്നത്. ഇത്തരം സ്പാമുകളെ നിയന്ത്രിക്കാനും ഇവയില്‍ നിന്നും വിട്ടുനില്‍ക്കാനും ചില മാര്‍ഗ്ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സ്പാം മേസേജുകള്‍ക്ക് മറുപടി അയക്കേണ്ട
നിങ്ങള്‍ക്ക് എന്തെങ്കിലും സ്പാം മെസ്സേജ് ലഭിച്ചുവെന്നിരിക്കട്ടേ. അതിന് മറുപടി അയക്കേണ്ടതില്ല. മെസ്സേജില്‍ നല്‍കിയിട്ടുള്ള നമ്പറിലേക്ക് വിളിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം.
ആവശ്യമില്ലാത്ത ടെക്സ്റ്റ് മെസ്സേജുകള്‍ അണ്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍കാലങ്ങളില്‍ എന്തെങ്കിലും പദ്ധതിയില്‍പോയി സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മെസ്സേജ് വന്നുകൊണ്ടിരിക്കും. എങ്ങിനെ അതില്‍നിന്നും വിട്ടുനില്‍ക്കാം എന്ന മാര്‍ഗ്ഗവും മെസ്സേജില്‍ ഉണ്ടാകും. ഉടനേതന്നെ അണ്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയാണ് ഉത്തമം.
ഉടനേ കസ്റ്റമര്‍ സര്‍വ്വീസിനെ സമീപിക്കുക
ഇനി നിങ്ങളുടെ കൈയ്യില്‍ മെസ്സേജ് നിര്‍ത്താനുള്ള ഉപായം ഇല്ലെങ്കില്‍ വേഗം കസ്റ്റമര്‍ സേവനകേന്ദ്രത്തെ സമീപിക്കണം.
ഇന്റെര്‍നെറ്റ് സൈറ്റുകളില്‍ സൈന്‍ അപ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക
പല വെബ്‌സൈറ്റിലും കയറി സൈന്‍ അപ് ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് കഴിവതും ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
ഓണ്‍ലൈന്‍ ഫോമുകളില്‍ ടിക് ചെയ്യുമ്പോള്‍ സൂക്ഷിക്കുക
ഏതെങ്കിലും ഓണ്‍ലൈന്‍ ഫോം ഫില്‍ചെയ്യുമ്പോള്‍ എതെല്ലാം ബോക്‌സില്‍ ടിക് ചെയ്യുന്നു, ടിക് ചെയ്യുന്നില്ല എന്നും ഉറപ്പുവരുത്തണം
ആപ്‌സ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക
ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആപ്‌സ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് കൂടൂതല്‍ ശ്രദ്ധയോടെയിരിക്കേണ്ടത്. ആപ്‌സിന്റെ കാര്യങ്ങള്‍ കാര്യമായി വിലയിരുത്തിയിട്ടുവേണം ഡൗണ്‍ലോഡ് ചെയ്യാന്‍
ഏതെങ്കിലും കാര്യത്തിന് അപേക്ഷിക്കുമ്പോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വായിക്കുക
അപേക്ഷിക്കുന്നതിന് മുമ്പായി നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങളുടെ കയ്യിലുള്ള ഫോണ്‍ സംരക്ഷിക്കുക
സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യിലുള്ളവരാണ് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത്. എത്രത്തോളം വിവരങ്ങള്‍ സ്‌റ്റോര്‍ ചെയ്യുന്നു എന്നതിനെക്കുറിച്ച് ശ്രദ്ധിക്കണം. പാസ്വേര്‍ഡോ മറ്റ് വിവരങ്ങളോ ഒരിക്കലും ഫോണില്‍ സൂക്ഷിക്കാന്‍ പാടില്ല.ഇപ്രകാരം ചെയ്‌താല്‍ ഫോണ്‍ അടിച്ചു മാറ്റുന്നയാള്‍ക്ക് നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ കിട്ടും.
സ്പാം മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുക
ഏതെങ്കിലും സ്പാം മെസ്സേജ് ലഭിച്ചാല്‍ അത് 7726ലേക്ക് ഫോര്‍വേഡ് ചെയ്യേണ്ടതുണ്ട്.ഇപ്രകാരം ചെയ്‌താല്‍ തട്ടിപ്പുകാരെ കണ്ടെത്താന്‍ അധികാരികള്‍ക്ക് സാധിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല