2015 – 16 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ വൻ നികുതി ഇളവുകൾ ഉണ്ടായേക്കുമെന്ന് സൂചന. വ്യക്തികളേയും കമ്പനികളേയുമാണ് സർക്കാർ ലക്ഷ്യം വക്കുന്നത്.
സമ്പ്യാദശീലം പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായി വ്യക്തികൾക്ക് നികുതിയിൽ ഇളവുകൾ ലഭിച്ചേക്കും. ഒപ്പം നിക്ഷേപത്തിന്റെ തോത് വർധിപ്പിക്കുന്നതിനായി കമ്പനികൾക്കും ഇളവുകൾ നൽകും.
നിലവിലുള്ള ആദായ നികുതി സ്ലാബുകൾ പുതുക്കി നിശ്ചയിക്കും എന്നാണ് ധന മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. നികുതി കിഴിവുകളും പുനർനിർണയിക്കും.
കമ്പനികളുടെ കോർപ്പറേഷൻ ടാക്സ് നിരക്കും പുതുക്കിപ്പണിയും. ഇപ്പോൾ 30% ഈടാക്കുന്ന കോർപ്പറേഷൻ ടാക്സ് കഴിഞ്ഞ ഏഴു വർഷമായി മാറ്റമില്ലാതെ തുടരുകയാണ്. സർചാർജുകളും സെസും കൂടിച്ചേരുമ്പോൾ 33% നികുതിയാണ് നിലവിൽ കമ്പനികൾ നൽകേണ്ടി വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല