ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്ത ചിത്രമായ മോണാലിസയെക്കുറിച്ച് വെളിപ്പെടുത്തില്‍. നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിയ്ക്കുന്ന മോണലിസയുടെ മോഡല്‍ സ്ത്രീയല്ല മറിച്ച് ഒരു പുരുഷനായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇരുപത് വര്‍ഷത്തോളം ഡാവിഞ്ചിയുടെ കാമുകനായിരുന്ന ഗ്യാന്‍ ഗ്യാകോമോ കപ്രോട്ടി എന്നയാളുടെ ചിത്രമാണ് ഡാവിഞ്ചി പകര്‍ത്തിയതെന്ന് ഇറ്റാലിയന്‍ കലാചരിത്ര ഗവേഷകന്‍ സില്‍വനോ വിന്‍സെറ്റി പറയുന്നു.
കപ്രോട്ടിയുടെ മുഖവും മൂക്കും മൊണാലിസയുമായി നല്ല സാദൃശ്യമുണ്ടെന്നും ഇറ്റലിയുടെ ദേശീയ സാംസ്‌കാരിക പൈതൃകസമിതി തലവന്‍ കൂടിയായ വിന്‍സെറ്റി ചൂണ്ടിക്കാട്ടി.
സില്‍ക്ക് വ്യാപാരിയുടെ ഭാര്യയായിരുന്ന ലിസ ഗോര്‍ദ്ദാനിയാണ് മോണലിസ മോഡലായിരുന്നുവെന്ന വാദത്തിനാണ് പൊതുവെ സ്വീകര്യതയുള്ളത്. എന്നാല്‍ ഓരോ വര്‍ഷവും മോണലിസയുടെ നിഗൂഢതകളെപ്പറ്റി പുതിയ പഠനങ്ങള്‍ പുറത്തുവരാറുണ്ട്.
ഫ്രാന്‍സിലെ ല്യൂവര്‍ മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണമായ മോണലിസയുടെ ചിത്രം പരിശോധിച്ച വിദഗ്ധര്‍ അതില്‍ പ്രത്യേക കോഡുകളോ അക്കങ്ങളോ എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പഴക്കമേറുന്തോറും ചിത്രത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങളാണ് കോഡുകളായും മറ്റും തെറ്റിദ്ധരിയ്ക്കപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല