മോണ്‍ട്രിയല്‍: ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് അമേരിക്കയുടെ മാര്‍ഡി ഫിഷിനെ തകര്‍ത്ത് സെര്‍ബിയയുടെ നൊവാന്‍ ദ്യോക്കോവിച്ചിന് മോണ്‍ട്രിയല്‍ ഓപ്പണ്‍ കിരീടം. കിരീട നേട്ടത്തോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ എ.ടി.പി. മാസ്‌റ്റേര്‍സ് കിരീടം സ്വന്തമാക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടത്തിനും ദ്യോക്കോവിച്ച് ഉടമയായി. സ്‌കോര്‍: 6-2, 3-6, 6-4.
രണ്ട് മണിക്കൂര്‍ 23 മിനിട്ട് നീണ്ട് നിന്ന് മത്സരത്തില്‍ ആദ്യ സെറ്റ് ദ്യോക്കോവിച്ച് സ്വന്തമാക്കിയപ്പോള്‍ റണ്ടാം സെറ്റ് 3-6 ന് ഫിഷ് നേടി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ച് വന്ന സെര്‍ബ് താരം 6-4ന് സെറ്റും മത്സരവും സ്വന്തമാക്കി.
കഴിഞ്ഞ വിംബിള്‍ഡണ്‍ കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പര്‍ പദവിയിലേക്കുയര്‍ന്ന ദ്യോക്കോവിച്ച് സീസണില്‍ സ്വന്തമാക്കുന്ന ഒന്‍പതാമത്തെ കിരീടമാണിത്. ഇതോടെ ഈ സീസണില്‍ മത്സരിച്ച 54 മത്സരത്തില്‍ 53ലും ദ്യോക്കോവിച്ച് വിജയിച്ചു.
മോണ്‍ട്രിയയല്‍ കിരീടം നേടുന്നതിന് മുന്‍പ് ഇന്‍ഡ്യാനാ വെല്‍സ, മിയാമി, മാഡ്രിഡ്, റോം എന്നിവടങ്ങളില്‍ സെര്‍ബ് താരം കിരീട നേട്ടം സ്വന്തമാക്കിയിരുന്നു. ആകെ 40 ഫൈനലുകള്‍ കളിച്ച ദ്യോക്കോവിച്ച 27 എണ്ണം സ്വന്തമാക്കി. ആഗസ്റ്റ് 29ന് ആരംഭിക്കുന്ന യു. എസ് ഓപ്പണു മുന്നോടിയായി അടുത്ത അഴ്ച ആരംഭിക്കുന്ന സിന്‍സിനാറ്റി ടൂര്‍ണ്ണമെന്റില്‍ ഇരു താരങ്ങളും പങ്കെടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല