തിരു:മോളി ആന്റി റോക്‌സ് എന്ന ചിത്രത്തിലെ മോളി ആന്റിയുടെ വേഷം അവിസ്മരണീയമാക്കിയ നടി രേവതി ആഹ്ലാദത്തിലാണ്. ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ചെയ്യാനായതിന്റെ ആഹ്ലാദത്തില്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കൈകാര്യംചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് ‘മോളി ആന്റി റോക്ക്‌സ്’ എന്ന സിനിമയിലെ മോളി ആന്റിയെന്ന് നടി സാക്ഷ്യപ്പെടുത്തുന്നു. ഇക്കാലയളവില്‍ ഒന്നോ രണ്ടോ കഥാപാത്രങ്ങള്‍ മാത്രമാണ് തനിക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളതെന്ന് രേവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മോളി ആന്റി എന്ന കഥാപാത്രത്തോട് സാമ്യമുള്ള പല സ്ത്രീകളെയും തനിക്ക് പരിചയമുണ്ട്. സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍ പൊതുവായ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരാണ് ഇത്തരക്കാര്‍. സ്വന്തം അമ്മയും ഇപ്പോള്‍ കുവൈത്തിലുള്ള ഒരു സുഹൃത്തുമൊക്കെ ഇത്തരത്തില്‍പ്പെട്ടവരാണ്.
ഇതാണ് തന്നെ മോളി ആന്റി എന്ന കഥാപാത്രത്തോട് അടുപ്പിച്ചത്. ഷൂട്ടിങ്കാലത്ത് ചില രാത്രികളില്‍ ഉറങ്ങാന്‍പോലും കഴിഞ്ഞിട്ടില്ല. നാല്‍പ്പത്, നാല്‍പ്പത്തഞ്ച് വയസ്സിനിടയിലുള്ള പല സ്ത്രീകഥാപാത്രങ്ങളെയും സിനിമ ഇതിനകം പരിചയപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവ്, മക്കള്‍, അന്യപുരുഷന്മാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട സ്തീകളുടെ പ്രശ്‌നങ്ങളുടെ കഥകളാണ് പറഞ്ഞത്. എന്നാല്‍, അവരുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിവരിക്കുന്ന ആദ്യ സിനിമയാണ് മോളി ആന്റി റോക്ക്‌സ് എന്നും രേവതി പറഞ്ഞു. മോളി ആന്റി എന്ന കഥാപാത്രത്തിന് എറാണാകുളത്തെ ഒരു ബാങ്കിലെ ക്ലര്‍ക്കാണ് പ്രചോദനമായതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു. മോളി ആന്റിയില്‍നിന്ന് തുടങ്ങി മറ്റു കഥാപാത്രങ്ങളും കഥയും രൂപപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല